CinemaLatest News

താരസുന്ദരി ഇലിയാന ആദ്യം രഹസ്യമായി വിവാഹം കഴിച്ചു, കുഞ്ഞിന്റെ പേരെന്ത്?

അടുത്ത കാലത്താണ് ബോയിഫ്രണ്ടിനൊപ്പമുള്ള ചിത്രങ്ങൾ ഇലിയാന പോസ്റ്റ് ചെയ്തത്

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടി ഇലിയാന ഡിക്രൂസക്ക് ആൺകുഞ്ഞ് പിറന്നത്. എന്നാൽ ​ഗർഭിണിയാണെന്ന് പറഞ്ഞ സമയം മുതൽ‌ തനിക്ക് നേരിടേണ്ടി വന്നത് കടുത്ത പരിഹാസവും അപമാനവും മാത്രമായിരുന്നുവെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. കുട്ടിയുടെ തന്തയാര് എന്നാണ് പലരും ചോദിച്ചിരുന്നത്.

മാനസികമായി പലരും ഇത്തരത്തിൽ വിഷമിപ്പിച്ചിരുന്നുവെന്നും ഇലിയാന തുറന്ന് പറഞ്ഞിരുന്നു. ഈ അടുത്ത കാലത്താണ് ബോയിഫ്രണ്ടിനൊപ്പമുള്ള ചിത്രങ്ങൾ ഇലിയാന പോസ്റ്റ് ചെയ്തത്.‌ എങ്കിലും കാമുകനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നടി പുറത്ത് വിട്ടിട്ടില്ല. എവിടെയാണ് താമസമെന്നോ, എന്താണ് ജോലിയെന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം താരം സീക്രട്ടാക്കി വച്ചിരിക്കുകയാണ്.

എന്നാൽ ​ഗർഭിണി ആകുന്നതിന് മുൻപേ തന്നെ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. മൈക്കിൾ ഡോളനെന്നാണ് ബോയ്ഫ്രണ്ടിന്റെ പേര് ഇലിയാന കുറിച്ചത്. കോവ ഫീനിക്സ് ഡോളനെന്നാണ് കുഞ്ഞിന് പേരിട്ടതെന്ന് താരം വ്യക്തമാക്കിയിരുന്നു. 2023 മെയ് 13 നാണ് വിവാഹം ആഘോഷിക്കുന്ന ചിത്രങ്ങൾ താരം പുറത്ത് വിട്ടത്. എന്നാൽ ഇതിനും ഒരുപാട് മുൻപ് ഇരുവരും വിവാഹം ചെയ്തിരുന്നുവെന്നാണ് സൂചന.  പല നെറ്റിസൺസും ഇതേ വാദം ഉന്നയിക്കുന്നവരാണ്. ഏതായാലും ഭർത്താവിന്റെയോ കുഞ്ഞിന്റെയോ പൂർണ്ണ വിവരങ്ങൾ താരം പുറത്ത് വിടാൻ ഒരുക്കമല്ല.

shortlink

Related Articles

Post Your Comments


Back to top button