
ഒരുകാലത്ത് മലയാള സിനിമയിലെ തിരക്കുള്ള നായികയായി തിളങ്ങിയ നടിയാണ് ഗീത. തെന്നിന്ത്യയിൽ മികച്ച വേഷങ്ങൾ ചെയ്ത ഗീത സിനിമകള്‍ കുറഞ്ഞതോടെ ആത്മീയതയിലേക്ക് പോയെന്നും സ്വാമിനിയെ പോലെയാണ് ഇപ്പോൾ കഴിയുന്നതെന്നും നടനും സിനിമാ നിരൂപകനുമായ ബയില്‍വാൻ രംഗനാഥന്റെ വെളിപ്പെടുത്തൽ.
read also: പുഷ്പങ്ങൾ അർപ്പിച്ച് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഉയർത്തുന്നത് വിശ്വാസമാണോ?: ഹരീഷ് പേരടി
‘ബാലചന്ദറിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ഗീത. ഒരു സിനിമയില്‍ റഹ്മാന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് നിരവധി സിനിമകളില്‍ അമ്മയായും സഹോദരിയായുമൊക്കെ എത്തി. എന്നാലിപ്പോള്‍ സിനിമകള്‍ കുറഞ്ഞു കുറഞ്ഞു വന്നതോടെ നടി ആത്മീയതയിലേക്ക് കടന്നിരിക്കുകയാണ്. തമിഴ്നാട്ടിലെ പുരാതന ക്ഷേത്രങ്ങളെല്ലാം സന്ദര്‍ശിച്ച്, അവിടെ മൂന്ന് ദിവസത്തോളമൊക്കെ താമസിച്ചു കൊണ്ട് നടക്കുകയാണ് നടി. അടുത്തിടെ കാഞ്ചീപുരത്ത് വച്ച് ഞാൻ കണ്ടിരുന്നു. ഒരു സ്വാമിനിയെ പോലെയാണ് ഗീത ഇപ്പോള്‍ ജീവിക്കുന്നത്’- ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ ബയില്‍വാൻ രംഗനാഥൻ പറയുന്നു.
താരങ്ങളെ കുറിച്ച് ഇത്തരം വെളിപ്പെടുത്തൽ നടത്തി പലപ്പോഴും വിവാദത്തിലായ നടനാണ് ബയില്‍വാൻ രംഗനാഥൻ. അതുകൊണ്ട് തന്നെ നടന്റെ വാക്കുകളില്‍ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല.
2021ല്‍ പുറത്തിറങ്ങിയ മലയാള സിനിമ ജിബൂട്ടിയിലാണ് ഗീത അവസാനമായി അഭിനയിച്ചത്.
Post Your Comments