CinemaLatest News

കന്നഡ നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദനയുടെ ജീവനെടുത്തത് ഡയറ്റിങ്ങോ?

പുനീതിന്റെ അമ്മ പർവതമ്മയുടെ ഏറ്റവും ഇളയ സഹോദരന്റെ മകനാണ് വിജയ

പ്രശസ്ത കന്നഡ നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചതിന്റെ ഞെട്ടലിലാണ് ആരാധകർ.

താരത്തിന്റെ മരണം അശാസ്ത്രീയമായ ഡയറ്റിംങ് മൂലമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. കഴിഞ്ഞ 3 മാസത്തിനിടെ 16 കിലോയാണ് സ്പന്ദന കുറച്ചതെന്നും അത് സംശയാസ്പദമായിരുന്നെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

സമാനമായ രീതിയിലാണ് പുനീത് രാജ്കുമാറും മരിച്ചതെന്ന് ബന്ധുക്കൾ ഓർമ്മപ്പെടുത്തി. പുനീതിന്റെ അമ്മ പർവതമ്മയുടെ ഏറ്റവും ഇളയ സഹോദരന്റെ മകനാണ് വിജയ രാഘവേന്ദ്ര.

ബാങ്കോക്കിൽ വച്ച് ഹൃദയ സ്പന്ദനത്തെ തുടർന്നാണ് 35 കാരിയായ സ്പന്ദന അന്തരിച്ചത്. 16 ആം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് മരണം നടിയെ കവർന്നെടുത്തത്. പന്ത്രണ്ട് വയസായ ശൗര്യയാണ് ഏക മകൻ.

 

 

ഇത്തരത്തിൽ ചുരുങ്ങിയ സമയം കൊണ്ട് വണ്ണം കുറക്കുന്നതടക്കമുള്ള പല പരിപാടികളും, ഡയറ്റിംങ് പ്ലാനുകളും പിന്തുടരുന്നത് ശരീരത്തിന് ഹാനികരമാണെന്ന് പലപ്പോഴായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകാറുണ്ട്. എല്ലാ വ്യക്തികളും വ്യത്യസ്തരായ ആൾക്കാരായതിനാൽ നെറ്റിൽ കാണുന്നതും, മുറി ഡോകടർമാർ പറയുന്ന കാര്യങ്ങളും ഒന്നും ആരോ​ഗ്യത്തിന്റെ കാര്യത്തിൽ പിന്തുടരരുതെന്നും പലപ്പോഴായി പറഞ്ഞിട്ടുള്ളതാണ്.

shortlink

Post Your Comments


Back to top button