മിത്ത് വിവാദം കത്തി നിൽക്കുമ്പോൽ നടൻ സലിം കുമാർ വിമർശനവുമായി രംഗത്ത് വന്നിരുന്നു. മിത്ത് ആയ മൂർത്തികൾക്ക് എന്തിന് കാണിക്ക അർപ്പിക്കണമെന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി ചോദിക്കുന്നത്.
കുറിപ്പ് വായിക്കാം
ശ്രീ സലിംകുമാറിന്റെ ഉന്നം കൃത്യമായിട്ട് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. ഭക്തരുടെ ആരാധനാ മൂർത്തിയെ കളിയാക്കുന്നത് സയന്റിഫിക് ടെമ്പർ, പുരോഗമനം. എന്നാൽ അതേ ഭക്തർ നൽകുന്ന സംഭാവന ദ്രവ്യം ആവുന്നത് കൊണ്ട് ദിവ്യം.
അതുകൊണ്ട് അതിനെ കളിയാക്കാൻ പാടില്ലത്രേ, ഇദ്ദേഹത്തിന് ശബരിമലയിൽ വന്നാൽ ദേവന് നേരെ പുറം തിരിഞ്ഞു നിൽക്കാൻ ആണിഷ്ടം. തീർത്ഥം ഒന്നും ടിയാന്റെ സയന്റിഫിക് ടെമ്പറിന് ഇഷ്ടമുള്ള കാര്യവും അല്ല. പക്ഷേ ദേവന് അർപ്പിക്കുന്ന കാണിക്കയോട് അശേഷം വിരോധം ഇല്ല. മാത്രവുമല്ല ഇദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അനുസരിച്ച് ക്ഷേത്രങ്ങളിൽ ഉള്ളത് മിത്തു അല്ലേ?
അങ്ങനെയെങ്കിൽ മിത്തിനെ കാണുവാൻ വരുന്നവർ മിത്തർ അല്ലേ ഭക്തർ അല്ലല്ലോ. ഭഗവൽ ഭക്തിയോടെ ഭഗവാനെ കൺകുളുർക്കേ ദർശിച്ചു സായൂജ്യം അടയാൻ വേണ്ടി വരുന്നവർ അല്ലേ ഭക്തർ? ആ ഭക്തർ ഇടുന്നത് അല്ലേ കാണിക്ക?? മിത്തു ആയ മൂർത്തികളെ കാണാൻ വരുന്ന മിത്തർ എന്തിന് കാണിക്ക അർപ്പിക്കണം?.
Post Your Comments