CinemaLatest News

എല്ലാ താരങ്ങളും മിത്തല്ല, പ്രതികരണ ശേഷി ഉള്ളവരുണ്ടെന്ന് ‘ചെകുത്താന്’ മനസ്സിലാക്കി കൊടുക്കാൻ ബാലക്ക് കഴിഞ്ഞു: കുറിപ്പ്

മുരടിച്ച മൈൻഡ് സെറ്റിലെത്തിയ ഒരു തിരുവല്ലക്കാരന് ഒടുവിൽ ഒരു ആശയം ലഭിക്കുകയാണ്

സിനിമാ താരങ്ങളേയും മറ്റുള്ളവരേയും നിരന്തരം യൂട്യൂബ് ചാനലിലൂടെ അസഭ്യം പറയുകയും, അവഹേളിക്കുകയും ചെയ്തിരുന്ന ചെകുത്താനെന്ന അജു അലക്സിനെ ഭയപ്പെടുത്താൻ ബാലക്ക് സാധിച്ചെങ്കിൽ അത് നന്നായെന്ന് പറയുകയാണ് സനൽ കുമാർ പത്മനാഭൻ എന്ന യുവാവ്. ഒരു സിനിമാ ​ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പാണിത്.

കുറിപ്പ് വായിക്കാം

യൗവനകാലം മുതലേ പണിയെടുക്കാതെ എങ്ങനെ മറ്റുള്ളവരെ പിഴിഞ്ഞു സുഖമായി ജീവിക്കാം എന്നുള്ള വഴികൾ തപ്പി നടന്നു നിരാശനായി ഒടുവിൽ നല്ല പ്രായം കവിഞ്ഞു , മധ്യവയസ്സിലെത്തി ” ഇനി തന്നെ കൊണ്ടു ഒന്നിനും കൊള്ളത്തില്ല ” എന്നൊരു മുരടിച്ച മൈൻഡ് സെറ്റിലെത്തിയ ഒരു തിരുവല്ലക്കാരന് ഒടുവിൽ ഒരു ആശയം ലഭിക്കുകയാണ്. ഒരു യൂട്യൂബർ ആകുക. അതാകുമ്പോൾ വലിയ അധ്വാനമൊന്നും വേണ്ട വെറും വായ്താളവും പിന്നെയൊരു മൊബൈൽ ഫോണും ധാരാളം മതി.

പക്ഷെ വീഡിയോയുടെ ആശയങ്ങൾ നോക്കി വ്യൂസ് കിട്ടുന്ന സോഷ്യൽ മീഡിയ ലോകത്തു “ആശയമില്ലായ്മ” നിറഞ്ഞ താൻ വീണ്ടും വൻ പരാജയം ആകുമെന്ന് തിരിച്ചറിഞ്ഞതോടെ അയാളുടെ മുന്നിൽ പിടിച്ചു നില്ക്കാൻ നെഗറ്റീവ് പബ്ലിസിറ്റി എന്നൊരു ഓപ്‌ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു.”എം ജി റോഡിൽ സഫാരി സ്യൂട്ടിൽ നടക്കുന്നതിനേക്കാൾ ആളുകൾ ശ്രദ്ധിക്കുക തുണിയുടുക്കാതെ ഓടിയാൽ ആണെന്ന് “തിരിച്ചറിഞ്ഞു കൊണ്ടുള്ള അതെ തറ പരിപാടി.

സിനിമകൾ ഇറങ്ങുന്നതിനും മുൻപേ അധികാരികമായി നെഗറ്റീവ് റിവ്യൂ പറയുക, സെലിബ്രിറ്റികളെ സ്വന്തം തറവാട്ടു സ്വത്തു പോലെ കരുതി അവരുടെ സ്വഭാവത്തെക്കുറിച്ചു , രൂപത്തെക്കുറിച്ചു , പെരുമാറ്റത്തെക്കുറിച്ചു തുടങ്ങി തനിക്ക് തോന്നുന്ന പോലെ പൊടിപ്പും തൊങ്ങലും ചേർത്തു അരോചകമായി സംസാരിക്കുക. തനിക്ക് ഇഷ്ടമല്ലാത്ത എല്ലാവരെയും കുറിച്ച് വളരെ മോശമായ രീതിയിൽ അവതരിപ്പിക്കുക.

ഇങ്ങനെ നെഗറ്റീവിറ്റിയുടെ അങ്ങേയറ്റമായി ചെയ്യുന്ന വിഡിയോകൾക്കു , ആളുകളുടെ വെറുപ്പും തെറി വിളികളും എല്ലാം യഥേഷ്ടം കിട്ടുന്നുണ്ടെങ്കിലും “വ്യൂസ്” ഉള്ളത് കൊണ്ടു കഞ്ഞി കുടി നടന്നിരുന്ന അയാൾ ഒരു കാര്യം മനസ്സിൽ ഉറപ്പിക്കുകയാണ്, “ഇവിടുത്തേ താരങ്ങളെ കുറിച്ച് എന്തും പറയാം എന്തും ചെയ്യാം കാരണം അവരെല്ലാം പ്രതികരണശേഷിയില്ലാത്ത” കെട്ടുകഥകൾ /മിത്ത് ” മാത്രമാണ്.

ആ ഒരു ധൈര്യത്തിന്റെ പുറത്തായിരുന്നു ഓഗസ്റ്റ് 1 നു അയാൾ ആ “താരത്തിന്റെ” അസുഖത്തെക്കുറിച്ചും , സംസാരത്തെ കുറിച്ചും , സ്വഭാവത്തെ കുറിച്ചുമെല്ലാം വളരെ മോശമായി ഒരു വീഡിയോ ചെയ്തതും, എന്നാൽ ആ വീഡിയോ അപ്‌ലോഡ് ചെയ്തു രണ്ട് ദിവസത്തിനുള്ളിൽ തന്റെ വീട്ടിലേക്ക് നേരിട്ട് നടന്നു വന്നു ” തെറിക്കുത്തരം മുറിപ്പത്തൽ” എന്ന രീതിയിൽ ആ വീഡിയോ ക്ലിപ്പ് കാണിച്ചു കൊണ്ടു ” ദിസ് ഇസ് റാങ് ” എന്ന് പറഞ്ഞു കലിപ്പ് മോഡിൽ നിൽക്കുന്ന താരത്തെ കണ്ടപ്പോൾ ആ യൂട്യൂബർ ക്കു ഒരു കാര്യം മനസിലായി കാണണം.

എല്ലാ താരങ്ങളും മിത്ത് അല്ല. അവരിൽ കെട്ടുകഥകളെ യഥാർഥ്യമാക്കാൻ പിറന്ന ചിലരെങ്കിലും ഉണ്ടാകും, ഇങ്ങേരെ പോലെ, ബാല ഇങ്ങള് പൊളിയാണ് ഭായ്.

shortlink

Related Articles

Post Your Comments


Back to top button