സമാധാനമായി നാമം ജപിച്ചു പ്രതിഷേധിച്ചവരെ പോലീസിനെക്കൊണ്ട് പിടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യിച്ചതുവഴി, ആഭ്യന്തമന്ത്രികൂടിയായ താങ്കളും താങ്കളുടെ പാർട്ടിയും ആരോടോപ്പമാണെന്നും, ഇന്നാട്ടിലെ ബഹുഭൂരിപക്ഷമായ ഹിന്ദുമതവിശ്വാസികളോടുള്ള താങ്കളടക്കമുള്ളവരുടെ നിലപാടും വെറുപ്പും പരസ്യമാക്കിയതിനുമെന്ന് നടൻ കൃഷ്ണകുമാർ.
കുറിപ്പ് വായിക്കാം
നന്ദി, സമാധാനമായി നാമം ജപിച്ചു പ്രതിഷേധിച്ചവരെ പോലീസിനെക്കൊണ്ട് പിടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യിച്ചതുവഴി, ആഭ്യന്തമന്ത്രികൂടിയായ താങ്കളും താങ്കളുടെ പാർട്ടിയും ആരോടോപ്പമാണെന്നും, ഇന്നാട്ടിലെ ബഹുഭൂരിപക്ഷമായ ഹിന്ദുമതവിശ്വാസികളോടുള്ള താങ്കളടക്കമുള്ളവരുടെ നിലപാടും വെറുപ്പും പരസ്യമാക്കിയതിനും.
ഷംസീറിനെയും ഗോവിന്ദനെയും നിരുപാധികം പിന്തുണയ്ക്കുന്നതിനും, പ്രീണിപ്പിക്കേണ്ടവരെ പിണക്കാതിരിക്കാനും പ്രീതിപ്പെടുത്താൻ കൂടിയും വേണ്ടി കഴിഞ്ഞ നൂറു നൂറ്റെഴുപതു ദിവസങ്ങളായി തുടരുന്ന മൗനം ഇപ്പോഴും തുടരുന്നതിനും.
എന്ന്, താങ്കൾ ഭരിക്കുമ്പോൾ എന്തും അനുഭവിക്കാനും എന്നും ചവിട്ടിത്തേക്കപ്പെടാനും മാത്രം യോഗമുള്ള ബഹുഭൂരിപക്ഷത്തിൽപ്പെട്ട ഒരു പ്രജ
Post Your Comments