CinemaLatest News

ബൈക്കിൽ കറങ്ങി നടന്ന് തല അജിത്, ചിത്രങ്ങളുമായി ശാലിനി

ശാലിനി അജിത്തിനെ വിവാഹം ചെയ്തതോടെ അജിത് മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമായി

തമിഴിലെ സൂപ്പർ താര ജോഡികളാണ് അജിതും ഭാര്യ ശാലിനിയും. അജിത്തിന് ബൈക്കുകളോടുള്ള ക്രെയ്സ് ആരാധകർക്ക് അറിയാവുന്നതാണ്.

ബൈക്കും യാത്രകളും ഇഷ്ടപ്പെടുന്ന അജിത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലടക്കം വൈറലായി മാറാറുണ്ട്.

ജെർമ്മനി, ഡെൻമാർക്ക്, പോകേണ്ട വഴി എന്ന തലക്കെട്ടു നൽകിയാണ് ശാലിനി അജിത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

അഭിനേതാവ് എന്നതിനേക്കാൾ മികച്ച റൈഡർ കൂടിയാണ് അജിത്. വലിമൈ എന്ന ചിത്രത്തിനായി ഡ്യൂപ്പില്ലാതെ അഭിനയിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. ബാലതാരമായി വന്ന് മനസ് കവർന്ന ബേബി ശാലിനി അജിത്തിനെ വിവാഹം ചെയ്തതോടെ അജിത് മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.

ആരാധകരുടെ കാര്യത്തിൽ സമ്പന്നനാണ് തല അജിത്. സോഷ്യൽ മീഡിയയിൽ ആക്ടീവല്ലാത്ത താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഭാര്യ ശാലിനിയാണ്.

shortlink

Related Articles

Post Your Comments


Back to top button