മണിരത്നം സിനിമയിൽ അഭിനയിക്കാൻ ചാൻസ് ലഭിച്ചിട്ടും അത് നഷ്ട്ടപ്പെടുത്തേണ്ടി വന്നതോർമ്മിച്ച് നടി കജോൾ.
1998 ൽ പുറത്തിറങ്ങിയ കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രത്തിന് ഡേറ്റ് കരൺ ജോഹറിന് നൽകിയിരുന്നതിനാലാണ് തനിക്ക് മണി രത്നം സിനിമ നഷ്ട്ടമായത്.
കുച്ച് കുച്ച് ഹോത്താഹേയ്ക്കായി കരണിന് ഡേറ്റ് നൽകിയ അതേ സമയത്താണ് മണി രത്നം സാറിന്റെ കോൾ വന്നത്, ആദ്യം വിശ്വസിക്കാനായില്ല, എന്റെ സ്വപ്നമായിരുന്നു അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുക എന്നത്.
കരണിന് ഡേറ്റ് നൽകിയിരുന്നതിനാൽ, പ്രതിബദ്ധത ഉള്ളതിനാൽ മണി രത്നം സാറിന്റെ സിനിമ വേണ്ടെന്ന് വക്കേണ്ടി വരുകയായിരുന്നു.
വലിയ വിഷമമായിരുന്നു, എന്നാൽ കുച്ച് കുച്ച് ഹോത്താഹേ സൂപ്പർ ഹിറ്റായി മാറുകയായിരുന്നു, മണി രത്നം ചിത്രം ഒരിക്കൽ വേണ്ടെന്ന് വക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്നും താരം വ്യക്തമാക്കി.
Post Your Comments