തമിഴ് സിനിമാ രംഗത്ത് പുതിയ ചർച്ചാ വിഷയമാണ് മാമന്നനെന്ന ചിത്രം. ജൂൺ 29 നാണ് മാരി സെൽവരാജ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ഫഹദ് ഫാസിലും, വടിവേലുവും, തകർത്ത് അഭിനയിച്ച, 9 രാജ്യങ്ങളിൽ ടോപ് 10 ൽ എത്താൻ ഒടിടി റിലീസിലൂടെ സാധിച്ച ചിത്രം കൂടിയാണിത്.
നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസിലാണ് എങ്ങും സംസാര വിഷയമായത്. സ്വതസിദ്ധമായ അഭിനയവും, ആരെയും ആകർഷിക്കുന്ന കഥാപാത്രമായുള്ള മാറ്റവും ലോകമെങ്ങും ഫഹദിന് വീണ്ടും ആരാധകരെ നേടിക്കൊടുത്തിരിക്കുകയാണ്.
നായകനെ നിഷ്പ്രഭനാക്കി കളഞ്ഞ അഭിനയമെന്നാണ് ഫഹദിന്റെ അഭിനയത്തെ വാഴ്ത്തുന്നത്. എന്നാൽ ചിത്രം നല്ലതായിരുന്നുവെങ്കിലും അതിലെ ക്രൂരതകൾ നിറഞ്ഞ പല രംഗങ്ങളും നല്ല ബുദ്ധിമുട്ട് ഉണ്ടാക്കി എന്നാണ് മുതിർന്ന നടിയും അവതാരകയുമായ ലക്ഷ്മി രാമകൃഷ്ണൻ പറയുന്നത്.
മികച്ച സിനിമയാണ്, വടിവേലുവും ഫഹദ് ഫാസിലും ഗംഭീരമായി അഭിനയിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.
Post Your Comments