
ഫിലിം അക്കാദമി ചെയർമാൻ രഞ്ജിത് അവാർഡ് നിർണ്ണയ സമയത്ത് ഇടപെട്ട വിഷയത്തിൽ കുറിപ്പുമായി സംവിധായകനായ ഡോക്ടർ ബിജു രംഗത്ത്.
അതല്ല സാംസ്കാരിക വകുപ്പിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനെ പറ്റി സാംസ്കാരിക വകുപ്പ് തന്നെ ചലച്ചിത്ര അക്കാദമിയോട് റിപ്പോർട്ട് വാങ്ങുന്ന അന്വേഷണം ആണെങ്കിൽ ഗംഭീരം ആയി. പ്രത്യേകിച്ചും സാംസ്കാരിക മന്ത്രി അക്കാദമി ചെയർമാൻ മഹാ ലോക ഇതിഹാസം ആണ്, അവാർഡിൽ ഇടപെട്ടിട്ടില്ല എന്നൊക്കെ മുന്നേ തന്നെ പ്രസ്താവന ഇറക്കിയ സ്ഥിതിക്ക് സാംസ്കാരിക വകുപ്പ് നൽകുന്ന റിപ്പോർട്ട് വൻ കോമഡി ആയി മാറാൻ സാധ്യത ഉണ്ട് എന്നാണ് ബിജു പറയുന്നത്.
കുറിപ്പ് വായിക്കാം
ചലച്ചിത്ര അക്കാദമി ചെയർമാൻ അവാർഡ് നിർണ്ണയത്തിൽ ജൂറികളെ സ്വാധീനിച്ചു എന്ന വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് . സ്വാഗതാർഹമായ കാര്യം.
പക്ഷെ ഒരു സംശയം. അന്വേഷണം നടത്തുന്നത് സാംസ്കാരിക വകുപ്പ്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് ചലച്ചിത്ര അക്കാദമിയും. അങ്ങനെയാണോ ഈ അന്വേഷണം. അതോ മറ്റേതെങ്കിലും ആളുകൾ ആണോ. ഏതെങ്കിലും സെക്രട്ടറി റാങ്കിൽ ഉള്ള ആളുകൾക്കാണോ അന്വേഷണ ചുമതല ?
അതല്ല സാംസ്കാരിക വകുപ്പിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനെ പറ്റി സാംസ്കാരിക വകുപ്പ് തന്നെ ചലച്ചിത്ര അക്കാദമിയോട് റിപ്പോർട്ട് വാങ്ങുന്ന അന്വേഷണം ആണെങ്കിൽ ഗംഭീരം ആയി. പ്രത്യേകിച്ചും സാംസ്കാരിക മന്ത്രി അക്കാദമി ചെയർമാൻ മഹാ ലോക ഇതിഹാസം ആണ്, അവാർഡിൽ ഇടപെട്ടിട്ടില്ല എന്നൊക്കെ മുന്നേ തന്നെ പ്രസ്താവന ഇറക്കിയ സ്ഥിതിക്ക് സാംസ്കാരിക വകുപ്പ് നൽകുന്ന റിപ്പോർട്ട് വൻ കോമഡി ആയി മാറാൻ സാധ്യത ഉണ്ട്.
ഞങ്ങൾക്കെതിരെ ഉള്ള ആരോപണം ഞങ്ങൾ തന്നെ അന്വേഷിച്ചു ഞങ്ങൾ തന്നെ റിപ്പോർട്ട് കൊടുക്കുന്ന ഒരു പ്രത്യേക തരം അന്വേഷണം ആയി ഇത് മാറുമോ.
Post Your Comments