CinemaLatest News

അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ദു പൊരുതി നീന്തി, സിനിമയെ സ്നേഹിക്കുന്നവർ അവൾക്കൊപ്പം ഉണ്ടാവണം; സജിത മഠത്തിൽ

വിനീതിന് ഈ അടുത്തായി ലഭിച്ച ഏറ്റവും ഗംഭീര വേഷങ്ങളിലൊന്നാണിത്

ഇന്ദുലക്ഷ്മിയുടെ നിള ആഗസ്റ്റ് നാലിന് തീയേറ്ററിലേക്ക് എത്തുകയാണ്. നിള ഈ സംവിധായികയുടെ ആദ്യ സിനിമയാണെന്ന് ഒരിക്കലും നിങ്ങൾക്ക് അനുഭവപ്പെടില്ല. ഒരു പോരായ്മയും പറയാനാവില്ല. വൈകാരികമായ പതിഞ്ഞ താളത്തിലുള്ള യാത്രയാണത്. ഒരിടത്തും മുറിയാതെ നമ്മെ ചിന്തിപ്പിച്ചും കരയിപ്പിച്ചും സന്തോഷിപ്പിച്ചുമുള്ള ഗംഭീര യാത്രയാണതെന്ന് നടി സജിത മഠത്തിൽ.

 പങ്കുവച്ച കുറിപ്പ് വായിക്കാം

ഇന്ദുലക്ഷ്മിയുടെ നിള ആഗസ്റ്റ് നാലിന് തീയേറ്ററിലേക്ക് എത്തുകയാണ്. നിള ഈ സംവിധായികയുടെ ആദ്യ സിനിമയാണെന്ന് ഒരിക്കലും നിങ്ങൾക്ക് അനുഭവപ്പെടില്ല. ഒരു പോരായ്മയും പറയാനാവില്ല. വൈകാരികമായ പതിഞ്ഞ താളത്തിലുള്ള യാത്രയാണത്. ഒരിടത്തും മുറിയാതെ നമ്മെ ചിന്തിപ്പിച്ചും കരയിപ്പിച്ചും സന്തോഷിപ്പിച്ചുമുള്ള ഗംഭീര യാത്ര.

തീയേറ്ററിൽ പോയി കാണണമെന്ന് പറയുന്നത് ഭംഗിവാക്കായല്ല. ശരിക്കും നിങ്ങളെ ഈ സിനിമ ഒന്നു പിടിച്ചുലക്കും. ശാന്തികൃഷ്ണയുടെ അഭിനയ ജീവിതത്തിൽ ഇത്രയും സൂക്ഷ്മാഭിനയ സാധ്യതയുള്ള കഥാപാത്രം ലഭിച്ചിട്ടില്ലെന്നു തന്നെ പറയാം. വിനീതിന് ഈ അടുത്തായി ലഭിച്ച ഏറ്റവും ഗംഭീര വേഷങ്ങളിലൊന്നാണിത്.

എന്ത് അനായാസമായാണ് ഇവർ രണ്ടു പേരും ഈ കഥാപാത്രത്തിൻ്റെ ഉൾകാമ്പ് കണ്ടെത്തിയത്. അതുപോലെ എടുത്തു പറയേണ്ട ഒട്ടേറെ കഥാപാത്രങ്ങൾ, അഭിനയ മുഹൂർത്തങ്ങൾ. ശക്തമായ പെൺക്കാഴ്ചയോടെ ഉള്ള തിരക്കഥ. ‌‌‌‌

എൻ്റെ സ്വകാര്യ അഹങ്കാരമാണ് മിനിയുടെ ഈ സിനിമയിലെ കഥാപാത്രം. അവൾ അത് യാതൊരു താരതമ്യവും അവകാശപ്പെടാനാവാത്തവിധം ഗംഭീരമാക്കി. അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ദു പൊരുതി നീന്തി എത്തിയതാണിവിടം വരെ! നമ്മൾ സിനിമയെ സ്നേഹിക്കുന്നവർ അവൾക്കൊപ്പം ഉണ്ടാവണം.

shortlink

Related Articles

Post Your Comments


Back to top button