മലയാളികൾക്ക് ഏറെ പരിചിതയാണ് ഗായിക അഭിരാമി സുരേഷ്. അമൃത സുരേഷിന്റെ സഹോദരി കൂടിയായ അഭിരാമിയ്ക്ക് സോഷ്യൽ മീഡിയയിൽ പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. അഭിരാമി പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെ പലപ്പോഴും മോശം കമന്റുകൾ വരാറുണ്ട്.
read also: ഇനിയും ഞാൻ ഇതിനെക്കാൾ തറ വീഡിയോസ് ഇടും: ഡാൻസ് വീഡിയോയെ വിമർശിച്ചവർക്ക് മറുപടിയുമായി രജിത് കുമാർ
അമൃത സുരേഷിന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ടുള്ള പോസ്റ്റിന് താഴെ ആണ് മോശം കമന്റ് വന്നത്. ‘ചുണ്ടിൽ ഹാൻസ് ഉണ്ടോ’, എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട അഭിരാമി ഉടൻ തന്നെ മറുപടിയുമായി രംഗത്തെത്തി. ‘നാണമില്ലേ ? വല്ലവരുടേയും കുറവുകളെ കണ്ടു പുച്ഛിക്കാൻ. സഹതാപം മാത്രം’, എന്നാണ് അഭിരാമി കുറിച്ചത്. പിന്നാലെ അഭിരാമിയെ സപ്പോർട്ട് ചെയ്ത് ആരാധകർ എത്തി.
‘കുറവോ? അതെങ്ങനെ പറയാൻ പറ്റും? നിങ്ങൾ മനോഹരിയാണ്… ഞങ്ങൾ എല്ലാവരും നിന്നെ സ്നേഹിക്കുന്നു..’, എന്നാണ് അഭിരാമിയോട് ചിലർ പറയുന്നത്. നൽകിയ മറുപടി പൊളിച്ചുവെന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.
Post Your Comments