CinemaLatest News

നിതിൻ ദേശായി ആത്മഹത്യ ചെയ്തത് 252 കോടിയുടെ വായ്പ മുടങ്ങിയതോടെയോ?

ശ്രദ്ധേയമായ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു ദേശായി

പ്രശസ്ത കലാ സംവിധായകനായിരുന്ന നിതിൻ ആത്മഹത്യ ചെയ്തത് വൻ സാമ്പത്തിക ബാധ്യതയെ തുടർന്നെന്ന് വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

252 കോടിയുടെ വായ്പ മുടങ്ങിയിരുന്നു, ഒരു സ്വകാര്യ ധനകാര്യ കമ്പനിയിൽ നിന്ന് 185 കോടി വായ്പയെടുത്തതാണ് അടവ് മുടങ്ങി 252 കോടിയായി ഉയർന്നതെന്നും നിതിന്റെ മരണം ആത്മഹത്യയാണെന്നും പോലീസ് സ്ഥിതീകരിച്ചു.

മുംബൈ കർജാത്തിലുള്ള അപാർട്ട്മെന്റിൽ തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃത​ദേഹമെന്ന് പോലീസ് വ്യക്തമാക്കി.

ഹിന്ദി, മറാഠി സിനിമകൾക്കായി നിതിൻ പ്രവർത്തിച്ചിട്ടുണ്ട്. നിതിൻ ദേശായി മികച്ച കലാസംവിധാനത്തിനുള്ള ദേശീയ അവാർഡ് നാല് തവണ നേടിയിട്ടുണ്ട്. അശുതോഷ് ഗോവാരിക്കർ, വിധു വിനോദ് ചോപ്ര, സഞ്ജയ് ലീല ബൻസാലി എന്നിവരുൾപ്പെടെ ബോളിവുഡിലെ തന്റെ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ പ്രശസ്ത സംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ദേവദാസ്, ജോധ അക്ബർ, ലഗാൻ, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, ബാജിറാവു മസ്താനി തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു ദേശായി.

നിതിന്റെ മരണത്തിൽ സിനിമാ മേഖലയിൽ നിന്നുള്ളവരടക്കം ഒട്ടനവധി ആളുകൾ അനുശോചനം രേഖപ്പെടുത്തി.

shortlink

Post Your Comments


Back to top button