മലയാള സിനിമയെ സോഷ്യൽ മീഡിയയിൽ വിമർശിച്ച യുവാവിന് നേരെ പ്രതിഷേധം. അടുത്തിടെ ഒരു മലയാളം സിനിമ കണ്ടെന്നും അത് ഹിന്ദുകള്‍ക്ക് ഒരു മനോഹരമായ കാഴ്ചയല്ലെന്നുമുള്ള ആശേഷ് ഷാ എന്ന യുവാവിന്റെ ട്വീറ്റാണ് വിമർശനത്തിന് കാരണം.
‘അടുത്തിടെ ഒരു മലയാളം സിനിമ കണ്ടു. അത് ഹിന്ദുകള്‍ക്ക് ഒരു മനോഹരമായ കാഴ്ചയല്ല. സിനിമയില്‍ മുഴുവനും ക്രിസ്ത്യൻ, മുസ്ലീം, പന്നി, ബീഫ് അവരുടെ ആഘോഷങ്ങള്‍ എന്നിവ മാത്രമായിരുന്നു. കേരളം ഇന്ത്യയുടെ ഭാഗമല്ലെന്നാണ് തോന്നുന്നത്’- ആശേഷ് ഷാ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് പെട്ടെന്ന് തന്നെ വെെറലാകുകയും നിരവധിപേർ വിമർശനവുമായെത്തി.
read also: സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി, വധു സഹസംവിധായിക
ഇന്ത്യയില്‍ ഹിന്ദുമതം മാത്രമല്ല വേറെയും മതങ്ങള്‍ ഉണ്ടെന്നും കേരളം ഇന്ത്യയുടെ ഭാഗമാണെന്നും കമന്റുകളിൽ ചിലർ പറഞ്ഞു. അങ്ങനെയാണ് കേരളം, വിവിധ മതങ്ങളുടെ ഐക്യം സഹിക്കാൻ കഴിയില്ലെങ്കില്‍ അവിടെ പോകരുതെന്നും ചിലർ പറയുന്നു.
വിമർശനങ്ങൾ ഉയരുന്നതിനു പിന്നാലെ ‘ഈ ട്വീറ്റിന് ഒരു പാട് പ്രതികരണങ്ങള്‍ ലഭിച്ചെന്നും എന്നാല്‍ ഇത് എന്റെ കാഴ്ചപ്പാട് മാത്രമാണെന്നും അത് ആളുകള്‍ മനസിലാക്കുന്നില്ലെന്ന്’ വീണ്ടും ഒരു ട്വീറ്റ് ഷാ ചെയ്തു.
Post Your Comments