GeneralLatest NewsMollywoodNEWSWOODs

കടബാധ്യതകള്‍ കൂടി, എല്ലാം വിറ്റു: നടി കാവേരിയുടെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് സുചിത്ര

സാമ്പത്തിക പ്രശ്നങ്ങള്‍ ചേട്ടന്റെയും കല്യാണിയുടെയും ജീവിതത്തെ ബാധിച്ചു

മലയാളികൾക്ക് ഏറെ പരിചിതയാണ് നടി കാവേരി. തെലുങ്ക് സംവിധായകനും നടി സുചിതയുടെ സഹോദരനുമായ സൂര്യ കിരണിനെയാണ് കാവേരി വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വേര്‍പിരിഞ്ഞു. സൂര്യ കിരണിനും കാവേരിക്കും ഇടയില്‍ സംഭവിച്ചതെന്തെന്ന് ഒരു തെലുങ്ക് ചാനലുമായുള്ള അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് സുചിതയിപ്പോള്‍.

read also: അവരുടെ ലക്ഷ്യം എന്റെ കുടുംബം നശിപ്പിക്കുക, ഭാര്യയെ അപമാനിക്കാൻ എനിക്ക് എന്താ തലയ്ക്ക് വെളിവില്ലേ: അഖില്‍ മാരാര്‍

‘അന്ന് കല്യാണി (കാവേരി) വലിയ താരമാണ്. കല്യാണിക്കൊപ്പമിരിക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ സഹോദരിമാരെ പോലെയായി. പക്ഷെ സാമ്പത്തിക പ്രശ്നങ്ങള്‍ ചേട്ടന്റെയും കല്യാണിയുടെയും ജീവിതത്തെ ബാധിച്ചു. സാമ്പത്തിക പ്രശ്നങ്ങള്‍ അധിക കാലം നീണ്ട് നില്‍ക്കാൻ പാടില്ല. അത്തരം പ്രശ്നങ്ങള്‍ വന്നാല്‍ ബാലൻ‌സ് ചെയ്യാൻ ദമ്പതികളില്‍ ഒരാള്‍ക്ക് കഴിയണം. രണ്ട് പേരും അനാവശ്യമായി വലിയ പ്രശ്നങ്ങളിലേക്ക് പോയി. അവര്‍ നിര്‍മിച്ച സിനിമ പരാജയപ്പെട്ടു. കനത്ത നഷ്ടം സംഭവിച്ചു. അതാണ് അവരെ ബാധിച്ച പ്രശ്നം. കടബാധ്യതകള്‍ വന്നു. എല്ലാം വിറ്റു. കേരളത്തില്‍ നല്ലൊരു പ്രോപ്പര്‍ട്ടി ഉണ്ടായിരുന്നു. അതും വില്‍ക്കേണ്ടി വന്നു. സിനിമ ചൂതാട്ടം പോലെയാണ്. എല്ലാവര്‍ക്കും വിജയിക്കാൻ പറ്റില്ല. ഒരു സിനിമയ്ക്ക് വേണ്ടി മുഴുവൻ പണവും ചെലവിടുന്നത് മണ്ടത്തരമാണ്’- സുചിത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button