CinemaLatest News

സിനിമാട്ടോ​ഗ്രഫി ബിൽ പാസാക്കി ലോക്സഭ, വ്യാജൻമാർക്ക് തടയിടും

വ്യാജപതിപ്പുകൾ ഇറങ്ങുന്ന അവസരത്തിലാണ് ഇത്തരമൊരു നിയമം വരുന്നത്

ലോക്സഭയിൽ സിനിമാട്ടോ​ഗ്രഫി ബിൽ 2023 അവതരിപ്പിച്ച് കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ.

1952 ലെ സിനിമാട്ടോ​ഗ്രഫി ബിൽ നിയമം ഭേദ​ഗതി ചെയ്യുന്ന നിയമമാണിത്. നേരത്തെ രാജ്യസഭ പാസാക്കിയ ബിൽ ഇപ്പോൾ ലോക്സഭയും അം​ഗീകരിച്ചു.

സിനിമകളുടെ അനധികൃത റെക്കോർഡിങും പ്രദർശനത്തിന്റെയും പ്രശ്നങ്ങൾ ഇതോടെ പരിഹരിക്കപ്പെടും.

വ്യാപകമായി സിനിമകൾക്ക് വ്യാജപതിപ്പുകൾ ഇറങ്ങുന്ന അവസരത്തിലാണ് ഇത്തരമൊരു നിയമം വരുന്നത്.

പുതിയ നിയമ പ്രകാരം സിനിമ ഇത്തരത്തിൽ പകർത്തി പ്രചരിപ്പിച്ചാൽ 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

shortlink

Post Your Comments


Back to top button