അമ്മയാകാൻ ഒരുങ്ങി മലയാളികളുടെ പ്രിയതാരം അർച്ചന സുശീലൻ. സോഷ്യൽ മീഡിയയിലൂടെയാണ് താരം സന്തോഷ വാർത്ത പങ്കുവച്ചത്.
സീരിയലുകളിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് അർച്ചന പ്രശസ്തയായത്. ഗ്ലോറി എന്ന വില്ലത്തി വേഷമാണ് താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്.
അർച്ചനയുടെ രണ്ടാം വിവാഹമാണിത്. 33 ആം വയസിൽ അമ്മയാകാനൊരുങ്ങുന്ന താരത്തിന് നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.
മൃദുല വിജയ്, മുക്ത, ബഷീർ ബഷി, ദിയ മേനോൻ എന്നീ താര സുഹൃത്തുക്കളും തങ്ങളുടെ പ്രിയ സുഹൃത്തിന് ആശംസകൾ നേർന്നെത്തിയിട്ടുണ്ട്.
കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് അർച്ചന. വർഷങ്ങളായി സീരിയൽ രംഗത്തുള്ള താരത്തിന് ഏറെ ആരാധകരും ഉണ്ട്.
Post Your Comments