മലയാളികളുടെ പ്രിയ താരദമ്പതികളാണ് പൃഥിരാജും സുപ്രിയയും. 2011 ലാണ് പൃഥിരാജ് സുപ്രിയയെ വിവാഹം ചെയ്തത്.
പൃഥിയുടെ പൃഥിരാജ് പ്രൊഡക്ഷൻ കമ്പനിയുടെ കാര്യങ്ങളിൽ ഭാര്യ സുപ്രിയയും സജീവമാണ്.
സോഷ്യൽ മീഡിയയിൽ അടക്കം ഏറെ സജീവമാണ് സുപ്രിയ. കഥ കേൾക്കുന്നത് മുതൽ മറ്റുള്ള കാര്യങ്ങളെല്ലാം സുപ്രിയയാണ് നോക്കുന്നതെന്നും ചെക്ക് ഒപ്പിടുന്നത് മാത്രമാണ് പലപ്പോഴും ചെയ്യുന്നതെന്നും പൃഥി അടുത്തിടെ പറഞ്ഞിരുന്നു.
ഇന്ന് സുപ്രിയയുടെ പിറന്നാളാണ്, ഒരുപാട് ആളുകളാണ് സുപ്രിയയ്ക്ക് ആശംസകളുമായെത്തിയത്.
ഈ സമയത്ത് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്, വിലായത്ത് ബുദ്ധയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ അപകടത്തെ തുടർന്ന് ചെറുതായി പരിക്കേറ്റ പൃഥിരാജ് വിശ്രമത്തിലാണ് ഇപ്പോഴുള്ളത്.
കുറിപ്പ് വായിക്കാം
കഴിഞ്ഞ കുറെ വർഷങ്ങളായി ഭർത്താവുമൊന്നിച്ച് എവിടെയെങ്കിലും ഒക്കെ പോയി രണ്ടു മൂന്ന് ദിവസം സ്പെൻഡ് ചെയ്ത് ബർത്ത്ഡേ ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ പതിവ്, ഈ വർഷം ഭർത്താവിന് പണികിട്ടിയത് കൊണ്ട് ഭർത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ ബർത്ത്ഡേ ആഘോഷിക്കാം..?
തൽക്കാലം ഒരു ഗ്ലാസ്സെടുത്ത് ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം, അതിലൊഴിച്ച് ഭർത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബർത്ത്ഡേ എന്റെ ഒരു അവസ്ഥ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്, ഗ്ലാസ് കൈയിൽ എടുത്ത് കൊണ്ട്, ഇനി ഞാൻ ഒന്നും പറയുന്നില്ല.
Happy Birthday Dear Supriya, God Bless, NB : ഇങ്ങനെ ഞാൻ ഫേസ്ബുക്കിൽ എഴുതി ഇട്ടതിന്റെ പേരിൽ എന്നെ മാനസികമായിട്ട് ബുദ്ധിമുട്ടിച്ചാൽ ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ് എന്നാണ് ലിസ്റ്റിൻ കുറിച്ചത്.
Post Your Comments