സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം ജയിലറിൽ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ആദ്യം ജയിലറിൽ ഞാൻ ആരാധിക്കുന്ന വലിയൊരു നടനെയാണ് ആലോചിച്ചിരുന്നത്, എന്റെ സുഹൃത്താണ് അയാൾ, വളരെ വലിയൊരു മുതിർന്ന നടൻ.
അദ്ദേഹം ഈ സിനിമയിൽ വന്നാൽ എങ്ങനെയുണ്ടാകുമെന്ന് സംവിധായകൻ നെൽസൺ ചോദിച്ചു. വളരെ നല്ല തീരുമാനമെന്നാണ് ആദ്യം മറുപടി പറഞ്ഞത്.
അദ്ദേഹത്തെ വിളിച്ച് കഥ പറയുകയും ചെയ്തു, ഫോൺ വെച്ചു കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ മുതൽ എന്തോ ശരിയല്ലാത്ത പോലെ ഒരു തോന്നൽ. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഞാൻ ഇത് ആലോചിക്കുമ്പോൾ തന്നെ നെൽസൺ വന്നു, അദ്ദഹവും പറഞ്ഞു, മമ്മൂട്ടിയെ പൊലൊരു ആളെ വില്ലനാക്കിയാൽ അടിക്കാനൊക്കെ പറ്റുമോ.
അത്തരം രംഗങ്ങൾ അത്യാവശ്യം സിനിമയിൽ ഉണ്ടായിരുന്നെന്നും രജനീകാന്ത് പറഞ്ഞു. അദ്ദേഹത്തെ പോലൊരു സീനിയർ താരത്തെ, താൻ ആരാധിക്കുന്ന വ്യക്തിയെ തല്ലുവാൻ കഴിയില്ല എന്നതിനാലാണ് മമ്മൂട്ടി വില്ലൻ വേഷത്തിൽ എത്താതിരുന്നതെന്നും രജനീകാന്ത് പറഞ്ഞു.
Post Your Comments