GeneralLatest NewsMollywoodNEWSWOODs

സ്വന്തക്കാർക്ക് പകുത്തുകൊടുക്കാൻ പൂർവികസ്വത്തൊന്നുമല്ല, മിന്നൽ മുരളിയെയും അവഗണിച്ചു: വിനയന് പിന്തുണയുമായി മനു ജഗദ്

എന്തായാലും സത്യങ്ങൾ വെളിച്ചത്തു വരും എന്നായാലും

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമിതിയിൽ ഇടപെട്ടുവെന്നും പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തെ മനഃപൂർവ്വം ഒഴിവാക്കിയെന്നും സംവിധായകൻ വിനയൻ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ വിനയന് പിന്തുണയുമായി എത്തുകയാണ് ആർട്ട് ഡയറക്ടർ മനു ജഗദ്. 2021 ൽ മിന്നൽ മുരളി ഇറങ്ങിയപ്പോൾ OTT പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തു എന്ന കാരണം പറഞ്ഞു പല അംഗീകാരങ്ങളും അവഗണിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ മനു പറയുന്നു.

read also: ‘ശില്പ ഉറങ്ങി കഴിഞ്ഞാൽ ഷമിതയെ വിളിക്കും, ഇരട്ടി ലാഭം, അതുകൊണ്ടാണ് ഷമിതയെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത്’

കുറിപ്പ് പൂർണ്ണ രൂപം,

2021 ൽ മിന്നൽ മുരളി ഇറങ്ങിയപ്പോഴും OTT പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തു എന്ന കാരണവും പറഞ്ഞു പല അംഗീകാരങ്ങളും അവഗണിച്ചു. 2 വർഷത്തോളം കൊറോണ എന്ന മഹാമാരി ലോകത്തെ തന്നെ നിശ്ചലമാക്കിയ വേളയിൽ തീയേറ്റർ പോലും എന്ന് പ്രവർത്തിക്കും എന്നറിയാത്ത സാഹചര്യത്തിലാണ് മിന്നൽ മുരളി ഒരു ott എന്ന രീതിയിൽ റിലീസ് ചെയ്യാൻ നിർബന്ധിതമായത് തന്നെ.അവാർഡ് എന്നത് അംഗീകാരമാണ്.. പ്രോത്സാഹനമാണ് അല്ലാതെ സ്വന്തക്കാർക്ക് പകുത്തുകൊടുക്കാൻ പൂർവികസ്വത്തൊന്നുമല്ലല്ലോ. അന്നും പ്രതികരിച്ചിരുന്നു.

സത്യങ്ങൾ പറഞ്ഞാൽ അഹങ്കാരിയാകും. കൊള്ളരുതാത്തവനാകും. റാൻ മൂളി നില്കുന്നവർക്കാണ് ഇവിടെയെല്ലാം. ലോകശ്രദ്ധ തന്നെ പിടിച്ചു പറ്റിയ മിന്നൽ മുരളിയ്ക്കു Best director അവാർഡ് ഏഷ്യാ തലത്തിൽ ‘Asian Academy Creative Award’ നൽകി ബേസിൽ ജോസഫ് നെ ആദരിച്ചപ്പോഴും ഇവിടെ state award നിഷേധിക്കപ്പെട്ടു.
എന്തായാലും സത്യങ്ങൾ വെളിച്ചത്തു വരും എന്നായാലും.
മലയാള സിനിമയ്ക്കു തന്നെ ലജ്ജാവഹമാണ് ഇത്തരം തരം താഴ്ച.

shortlink

Related Articles

Post Your Comments


Back to top button