GeneralLatest NewsMollywoodNEWSWOODs

പ്ലാസ്റ്റിക് സര്‍ജറി ചെയ്തോ? ആരാധകരുടെ സംശയം തീര്‍ത്ത് അമൃത സുരേഷ്!

സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃത അകന്നോ എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ നിരവധി വിമർശനത്തിന് ഇരയായിട്ടുള്ള വ്യക്തിയാണ് ഗായിക അമൃത സുരേഷ്. മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്തോ അമൃത, എന്തെങ്കിലും ചികിത്സ നടത്തിയിട്ടുണ്ടോ എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയര്‍ന്നത്. കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് ഇടവയ്ക്കാതെ അമൃത തന്നെ നേരിട്ട് അതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ്.

read also: കഞ്ചാവ് ഉപയോഗത്തിൽ നമ്പർ 1 ആയി കേരളം, മദ്യ നിരോധനം നിലവിൽ വന്നാൽ കുറ്റകൃത്യങ്ങൾ പകുതി കുറയും: സന്തോഷ് പണ്ഡിറ്റ്

‘ഞാൻ മൂക്കില്‍ കത്രിക വച്ചോ എന്ന ചോദ്യത്തിനുള്ള മറുപടി, ‘ഇല്ല’ എന്നാണ്. ഇതെന്റെ യഥാര്‍ത്ഥ മൂക്ക് തന്നെയാണ്’. കഴിഞ്ഞ ദിവസം അമൃത തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറില്‍ കുറിച്ചു.

സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃത അകന്നോ എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്യുകയും, പ്രണയം പറഞ്ഞ ചിത്രങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുകയും ചെയ്തതാണ് ഈ സംശയം ഉയരാൻ കാരണം.

shortlink

Related Articles

Post Your Comments


Back to top button