CinemaLatest News

കുഞ്ഞിനെ കാണാതായിക്കഴിഞ്ഞല്ല ഉത്തരവാദിത്തങ്ങൾ ആരംഭിക്കുന്നത്, സ്റ്റേറ്റിന്‌ ഒഴി‍ഞ്ഞുമാറാനാവില്ല; ശാരദക്കുട്ടി

കൊലയാളിയെ കണ്ടുപിടിച്ചു കൊണ്ടല്ല കുഞ്ഞിന് നീതി ഉറപ്പിക്കേണ്ടത്

കുട്ടികൾ സ്റ്റേറ്റിന്റേത് കൂടിയാണ്, ഇത്തരം കൊലപാതകങ്ങളിൽ നിന്ന് സ്റ്റേറ്റിനും ഒഴിഞ്ഞുമാറാനാവില്ലെന്ന് പറയുകയാണ് എഴുത്തുകാരിയായ ശാരദക്കുട്ടി.

കുറിപ്പ് വായിക്കാം

അമ്മയുടേത് മാത്രമല്ല. സ്റ്റേറ്റിന്റേതുമാണ് കുഞ്ഞുങ്ങൾ. സുരക്ഷാ സാഹചര്യങ്ങൾ അനുകൂലമല്ലാത്ത കുഞ്ഞുങ്ങളുടെ മേൽ state നാണ് കൂടുതൽ ഉത്തരവാദിത്തം. State ആണ് ഇവിടെ കുറ്റവാളി. ഒഴിഞ്ഞുമാറാനാവില്ല. ഒരു കുഞ്ഞിനെ കാണാതായിക്കഴിഞ്ഞല്ല അതിന്റെ മേലുള്ള ഉത്തരവാദിത്തങ്ങൾ ആരംഭിക്കുന്നത്. കൊലയാളിയെ,   കണ്ടുപിടിച്ചു കൊണ്ടല്ല കുഞ്ഞിന് നീതി ഉറപ്പിക്കേണ്ടതും. കുഞ്ഞിനെ കാണാതാകാനുള്ള സാഹചര്യങ്ങൾ, ബലാൽസംഗം ചെയ്യപ്പെടാനും കൊല ചെയ്യപ്പെടാനുമുള്ള സാഹചര്യങ്ങൾ ഇവിടെ ഉണ്ടെന്നുള്ളത് ആർക്കാണറിയാത്തത്?

അത് മുൻകൂട്ടി കണ്ട് ഇല്ലാതാക്കുന്നിടത്താണ് ഭരണകൂടത്തിന്റെ മാനുഷികനീതി നടപ്പിലാവുക. അല്ലാതെ പറയുന്ന മാപ്പിന് കടലാസ് നോട്ടിന്റെ എന്നല്ല പ്ലക്കാർഡിന്റെ പോലും വിലയില്ല, എന്റെ കുഞ്ഞിനെ മറ്റൊരാൾ തൊടാതെ ഞാൻ കാവലിരിക്കുന്നതു പോലെ stateന്റെ കണ്ണുകൾ ജാഗ്രതയോടെ എന്റെ നാട്ടിലെ കുഞ്ഞുങ്ങളുടെ മേലുണ്ടാകണം.

മുൻകരുതലുകളില്ലാത്ത നിയമസംവിധാനങ്ങൾ പൊളിഞ്ഞു പോയ മതിലുകളാണ്. ആർക്കും ചാടിക്കയറാനാകും വിധം നിഷ്പ്രയോജനങ്ങൾ.
പെണ്ണു പൂക്കുന്ന നാടാകണമെന്നൊന്നും ഇപ്പോൾ സ്വപ്നങ്ങൾ വരുന്നില്ല. നോവുന്ന ശരീരങ്ങളും നിലവിളികളും , സ്വപ്നം കാണാനുള്ള കൺശേഷികളെ കുത്തിപ്പൊട്ടിക്കുന്നു. ഈയവസ്ഥ ആവർത്തിക്കുകയാണ്. state ഇതിനുത്തരം പറയണം എന്നാണ് എസ്. ശാരദക്കുട്ടി കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button