അഭിനേതാക്കളും എഴുത്തുകാരും നടത്തുന്ന സമരത്തെ തുടർന്ന് ഹോളിവുഡിൽ പ്രതിസന്ധി രൂക്ഷമാകുന്നു.
റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് – അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ് നടത്തുന്ന സമരമാണിത്.
സെപ്റ്റംബർ 18 ന് നടക്കേണ്ടിയിരുന്ന എമ്മി പുരസ്കാര ചടങ്ങ് മാറ്റിവച്ചിരിക്കുകയാണ്. പ്രതിഫലത്തിലെ കുറവ്, നിർമ്മിത ബുദ്ധിയുടെ കടന്ന് വരവുണ്ടാക്കുന്ന തൊഴിൽ ഭീഷണി എന്നിവ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് സമരം.
Post Your Comments