CinemaLatest News

പ്രശസ്ത സംവിധായകൻ ടി വി ചന്ദ്രന് ജെസി ഡാനിയേൽ പുരസ്കാരം

റിസർവ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് സിനിമാ മേഖലയിലേക്ക് വന്നത്

ജെസി ഡാനിയേൽ പുരസ്കാരം സ്വന്തമാക്കി പ്രശസ്ത സംവിധായകൻ ടി വി ചന്ദ്രൻ.

സിനിമാ മേഖലയിലെ സമ​ഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണിത്, അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക.

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ മലയാളത്തിന്റെ മുഖമായും ടി വി ചന്ദ്രൻ മാറി. റിസർവ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് സിനിമാ മേഖലയിലേക്ക് വന്നത്.

1981 ലെ കൃഷ്ണൻകുട്ടി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ആറ് ദേശീയ പുരസ്കാരങ്ങൾ, പത്ത് സംസ്ഥാന പുരസ്കാരങ്ങൾ എന്നിവയും നേടിയിട്ടുണ്ട്.

2019 ൽ പെങ്ങളില എന്ന ചിത്രമാണ് അവസാനം സംവിധാനം ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button