CinemaLatest News

ആ രം​ഗങ്ങൾ ഇഷ്ട്ടപ്പെട്ട് ചെയ്യുന്നതല്ല, ഇന്റിമേറ്റ് രം​ഗവും ഭ​ഗവദ്​ഗീതയും വിവാദമാക്കരുതെന്ന് കിലിയൻ മർഫി

ജോലിയുടെ ഭാ​ഗമായി വരുന്നതാണ് ഇത്തരം സീനുകളെന്ന് മർഫി

അടുത്തിടെ പുറത്തിറങ്ങിയ നോളൻ ചിത്രമായ ഓപ്പൺ ഹൈമർ ഒട്ടേറെ വിമർശനങ്ങളാണ് നേരിടുന്നത്.

ലൈം​ഗിക ബന്ധത്തിന്റെ സമയത്ത് ഭ​ഗവദ്​ഗീത വായിക്കുന്ന രം​ഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയത് വ്യാപകമായ പ്രതിഷേധത്തിനാണ് ഇടവരുത്തിയത്.

കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂറും ഇത്തരം രം​ഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കിലിയൻ മർഫിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇത്തരം രം​ഗങ്ങൾ ഏറെ ഇഷ്ടമായി ചെയ്യുന്നതാണെന്ന് തെറ്റിദ്ധരിക്കരുതെന്നാണ് താരം പറയുന്നത്.

സിനിമയുടെ കഥയ്ക്ക് ആവശ്യമുള്ള സീനായതിനാലാണ് അഭിനയിച്ചത്. പ്രധാന ഭാ​ഗം ഒഴിവാക്കി അഭിനയിക്കാനാകുമോ എന്നാണ് കിലിയൻ ചോദിക്കുന്നത്.

തങ്ങൾ അത്രമേൽ ഇഷ്ട്ടത്തോടെ പോയി അഭിനയിക്കുന്നതല്ല, ജോലിയുടെ ഭാ​ഗമായി വരുന്നതാണ് ഇത്തരം സീനുകളെന്ന് പ്രേക്ഷകർ മനസ്സിലാക്കണമെന്നും മർഫി വ്യക്തമാക്കി.

 

 

 

shortlink

Related Articles

Post Your Comments


Back to top button