നടൻ വിജയകുമാറിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി സംവിധായകൻ രംഗത്ത്.
സിദ്ദിഖ് കൊടിയത്തൂരാണ് വിജയകുമാരിനെതിരെ രംഗത്തത്തിയിരിക്കുന്നത്. ആകാശം കടന്ന് എന്ന തന്റെ ചിത്രത്തിന് വിജയകുമാർ കാരണം ഉണ്ടായ നഷ്ടം ചില്ലറയല്ല എന്നാണ് സംവിധായകൻ പറയുന്നത്.
15 ദിവസത്തെ ഷൂട്ടിംങ് ദിനത്തിൽ 11 ദിവസം മാത്രമാണ് നടനെത്തിയത്, അതിനാൽ തിരക്കഥയിലടക്കം മാറ്റങ്ങൾ വരുത്തേണ്ടതായി വന്നു. സാമ്പത്തിക നഷ്ടവും ഉണ്ടായി.
കൂടുതൽ പ്രതിഫലം വീണ്ടും നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ മഞ്ചേരി കോടതിയിൽ നൽകിയ പരാതി തള്ളിപ്പോയെന്നും സംവിധായകൻ പറഞ്ഞു.
മെയ് 20 ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയങ്ങനെ നീണ്ടുപോയെന്നും സിദ്ദിഖ് വെളിപ്പെടുത്തി.
Post Your Comments