
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ജയറാം.
35 വർഷത്തെ ബന്ധമാണ് അദ്ദേഹവുമായും കുടുംബവുമായും ഉള്ളത്. പാർവതിയും ഞാനുമായുള്ള കല്യാണം നടന്നത് 1992 സെപ്റ്റംബർ രണ്ടാം തീയതി ആയിരുന്നു, 8 ന് വൈകിട്ട് 6 മണിക്കായിരുന്നു റിസപ്ഷൻ. എന്നാൽ വൈകിട്ട് 4 മണി ആകാറായപ്പോൾ ഹാളിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു.
ഒരാൾ വന്ന് കാണാൻ നിൽക്കുന്നുണ്ടെന്ന്, ആരെന്ന് ചോദിച്ചപ്പോൾ പുതുപ്പള്ളി എംഎൽ എ ഉമ്മൻ ചാണ്ടി സാറാണെന്നായിരുന്നു മറുപടി.
അങ്ങനെ ഞങ്ങളെ കാണാൻ രണ്ടര മണിക്കൂറാണ് കാത്തിരുന്നത്. അന്ന് ആദ്യം തലയിൽ കൈവച്ച് അനുഗ്രഹിച്ചത് അദ്ദേഹമാണ്. മകന് സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോൾ, പുതുപ്പള്ളി പെരുന്നാളിന് ഒക്കെയും അദ്ദേഹത്തിന്റെ കൈ പിടിച്ചാണ് വന്നിരുന്നത്. അവസാനമായി പിറന്നാളിനാണ് വിളിച്ചത്. സംസാരിക്കാനാകാത്തതിനാൽ കൈ ഉയർത്തി കാണിച്ചു. അതായിരുന്നു അവസാനത്തെ കാഴ്ച്ച – ജയറാം പറയുന്നു.
Post Your Comments