മകൾ നിസ്കരിക്കുന്ന വീഡിയോ പങ്കുവച്ചതിന് വിമർശനങ്ങൾ കേട്ടുവെന്ന് നടി മാഹി വിജ്.
വെറുതെ ഒരു രസത്തിന് ചെയ്തതാണെന്നും പലരും പരിഹസിക്കുക പോലും ചെയ്തെന്നും നടി മാഹി വിജ് വ്യക്തമാക്കി.
മാഹി വിജ് മകൾ താരയുടെ പേരിൽ ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ ഷെയർ ചെയ്തത്. നിസ്കാര പായയിൽ മകൾ ഇരിക്കുന്ന വീഡിയോയാണ് താരം ഷെയർ ചെയ്തത്. ശുക്റനെന്നും മാഹി വിജ് അടിക്കുറിപ്പ് നൽകിയിരുന്നു.
മതങ്ങളെ മനസിലാക്കാത്ത മണ്ടൻമാരായവർക്ക് മകളെ അൺഫ്രണ്ട് ചെയ്യാമെന്നും നടി മാഹി വിജ് വ്യക്തമാക്കി. എന്റെ മകളെക്കുറിച്ച് ആശങ്കപെടണ്ട, നിങ്ങളുടെ വീട്ടിലെ കാര്യം നോക്കൂയെന്നും നടി മറുപടി നൽകി.
Post Your Comments