അനശ്വര നടൻ ജയന്റെ ജൻമദിനമാണ് ഇന്ന്. ജയന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
1974 മുതൽ 1980 വരെയുള്ള സജീവ അഭിനയത്തിന്റെ ആറുവർഷങ്ങൾക്കിടയിൽ 116 ചിത്രങ്ങൾ. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കരുത്തനായ ക്രൗഡ് പുള്ളർ ഇപ്പോഴത്തെ ഡിജിറ്റൽ വിപ്ലവപ്പിറവികളായ സാമൂഹ്യ മാധ്യമങ്ങളിലെ കണക്കെടുത്താലും ജനപ്രീതിയിൽ മുൻപന്തിയിൽ.
അനീതികൾക്കെതിരെ പ്രതികരിക്കുന്ന രോഷാകുലനായ നായകൻ എന്ന സൂപ്പർ ഹീറോ പരിവേഷത്തോടെ മലയാളി മനസ്സുകളെ കീഴടക്കിയ ജയൻ ശബ്ദം കൊണ്ടും സ്റ്റൈലുകൊണ്ടും ആക്ഷൻ സീനുകളിൽ പുലർത്തിയ സമാനതകളില്ലാത്ത സാഹസികതകൾ കൊണ്ടും മരണ ശേഷവും തലമുറകളെ ആകർഷിച്ച് ചിരഞ്ജീവിയാകുന്നു.
ജീവിച്ചിരിക്കെ വാഴ്ത്തപ്പെട്ട മഹാരഥന്മാരെല്ലാം മരണശേഷം ഏതാനും വർഷങ്ങൾ പിന്നിടുമ്പോൾ മറവിയുടെ ഗർത്തങ്ങളിലേക്ക് മറഞ്ഞു പോകുമ്പോഴും ജയൻ സൂര്യതേജസ്സോടെ കത്തി നിൽക്കുന്നു . അതും അശേഷം അക്കാദമിക് പിന്തുണയില്ലാതെ, സംഘടനാ ആഹ്വാനങ്ങളില്ലാതെ, ജയൻ എന്ന ജനപ്രിയ സത്യം ബാക്കിവെച്ചു പോയ ആസ്വാദനത്തിന്റെ അനശ്വര മുദ്രകൾ ഇനിയും തലമുറകൾ കൈമാറി പ്രസരിക്കട്ടെ, സാഹസികതയുടെ, ഹീറോയിസത്തിന്റെ മറുപദത്തിന് പിറന്നാൾ ആശംസകൾ.
Post Your Comments