വിവാദങ്ങളുടെ ഇഷ്ട തോഴിയാണ് ബോളിവുഡ് താരം ഉർഫി ജാവേദ്. നഗ്നത പ്രദർശിപ്പിച്ചും പ്രകോപനപരമായ രീതിയിൽ സംസാരിച്ചുമാണ് താരം ദിനവും പ്രശ്നങ്ങളുണ്ടാക്കുന്നത്.
വിമാനത്താവളത്തിൽ വച്ച് ഒരു മധ്യവയസ്കൻ തന്നോട് ഇന്ത്യയുടെ സംസ്കാരത്തിന് യോജിച്ചതല്ല തന്റെ വസ്ത്രധാരണമെന്ന് പറഞ്ഞുവെന്നും അദ്ദേഹത്തിന് തക്കതായ മറുപടി നൽകിയെന്നും ഉർഫി പറഞ്ഞു.
അങ്കിൾ മൈൻഡ് യുവർ ബിസിനസ് എന്ന് താൻ മറുപടി നൽകിയെന്നും ഉർഫി വ്യക്തമാക്കുന്നു. ഇതുപോലെ മോശം കമന്റുകളാണ് തന്നോട് പലരും പറയുന്നതെന്നും ഉർഫി പറയുന്നു.
കഴിക്കുന്ന ഭക്ഷണ വസ്തുക്കളടക്കം വസ്ത്രമാക്കിയാണ് ഉർഫി പലപ്പോഴും ഫോട്ടോ ഷൂട്ട് നടത്താറുള്ളത്. സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്ന പല ചിത്രങ്ങളും ട്രോളുകൾക്കും, വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്.
താൻ പലപ്പോഴും കടുത്ത വിമർശനങ്ങൾക്കാണ് വിധേയയാകുന്നതെന്ന് താരം അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.
Post Your Comments