CinemaLatest News

ആഴ്ച്ചകളായി ആശുപത്രിയിലാണ്, ആരോ​ഗ്യവിവരം പങ്കുവച്ച് മൗനി റോയി

സൂരജ് നിങ്ങളെപ്പോലെ മറ്റാരുമില്ലെന്നും മൗനി കുറിച്ചിട്ടുണ്ട്

മിനിസ്ക്രീനിലൂടെയെത്തി ബോളിവുഡ് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് നടി മൗനി റോയി.‌

താരം പങ്കുവച്ചൊരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ചയാക്കുന്നത്. കഴിഞ്ഞ 9 ദിവസമായി ആശുപത്രിയിൽ ആയിരുന്നെന്നും അടുത്തിടെ വീട്ടിൽ എത്തിയിട്ടേ ഉള്ളുവെന്നുമാണ് താരം കുറിച്ചിരിക്കുന്നത്.

ഡോക്ടർമാർക്കും, സുഹൃത്തുക്കൾക്കും ഭർത്താവ് സൂരജ് നമ്പ്യാർക്കും, നഴ്സുമാർക്കും  തന്നെ ആശുപത്രിയിൽ ശുശ്രൂഷിച്ചതിനും മൗനി റോയി സ്നേഹം നിറഞ്ഞ നന്ദിയെന്നും കുറിച്ചു.

ഭർത്താവ് സൂരജ്, നിങ്ങളെപ്പോലെ മറ്റാരുമില്ലെന്നും മൗനി കുറിച്ചിട്ടുണ്ട്. എന്നാൽ എന്ത് കാരണത്താലാണ് താരം ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്ന് പറഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button