മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ മമ്മൂട്ടിയെ അഭിനന്ദിച്ചുള്ള കുറിപ്പാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
എട്ട് തവണ, ഒരു നടൻ അയാളുടെ കൈയ്യിൽ സംസ്ഥാന പുരസ്ക്കാരം തലോടുന്നു. കഥാപാത്രങ്ങൾക്കുവേണ്ടി ഈ മനുഷ്യൻ നടത്തുന്ന സഹനവും സമരവുമാണീ
വിജയം. ലിജോയുടെ അസാമാന്യ പ്രതിഭയോട് അയാളിലെ നടൻ സമരസപ്പെടുമ്പോൾ..ജയിംസിൽ നിന്ന് സുന്ദരത്തിലേക്കും സുന്ദരത്തിൽ നിന്ന് വീണ്ടും ജയിംസിലേക്കും മാറാൻ അയാളുടെ ആയുധം, പകർന്നാട്ടത്തിന്റെ ഒരു ഉറക്കം മാത്രമാണെന്നുള്ളത് കാഴച്ചക്കാരനെ കുറച്ച് ഉൾകിടിലത്തോടെ ഇപ്പോഴും വേട്ടയാടുന്നുവെന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
എട്ട് തവണ..എത്ര തവണ?, എട്ട് തവണ, ഒരു നടൻ അയാളുടെ കൈയ്യിൽ സംസ്ഥാന പുരസ്ക്കാരം തലോടുന്നു. കഥാപാത്രങ്ങൾക്കുവേണ്ടി ഈ മനുഷ്യൻ നടത്തുന്ന സഹനവും സമരവുമാണീ വിജയം. ലിജോയുടെ അസാമാന്യ പ്രതിഭയോട് അയാളിലെ നടൻ സമരസപ്പെടുമ്പോൾ, ജയിംസിൽ നിന്ന് സുന്ദരത്തിലേക്കും സുന്ദരത്തിൽ നിന്ന് വീണ്ടും ജയിംസിലേക്കും മാറാൻ അയാളുടെ ആയുധം പകർന്നാട്ടത്തിന്റെ ഒരു ഉറക്കം മാത്രമാണെന്നുള്ളത് കാഴച്ചക്കാരനെ കുറച്ച് ഉൾകിടിലത്തോടെ ഇപ്പോഴും വേട്ടയാടുന്നു.
മമ്മുക്കാ നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആരുമല്ല. പകരം മമ്മുക്കാ മമ്മുക്കാ എന്ന് പലയാവർത്തി ഉറക്കെ വിളിച്ച് ഈ എഴുപത്തിരണ്ടാം വയസ്സിലും കത്തികൊണ്ടിരിക്കുന്ന അഭിനയത്തിന്റെ ചൂട് പറ്റാൻ ഇനിയും നിരന്തരമായി ശ്രമിച്ചുകൊണ്ടേയിരിക്കും എന്ന് മാത്രം.
ഞാൻ ഇതെഴുതുമ്പോഴും മറ്റെതോ കഥാപാത്രത്തിനെ ആർത്തിയോടെ നിങ്ങൾ ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരിക്കും എന്ന ഉറപ്പോടെ എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.
Post Your Comments