കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ് എന്നിവരാണ്.
നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് പുരസ്കാരം. പ്രത്യേക ജൂറി അവാർഡ് കരസ്ഥമാക്കിയത് കുഞ്ചാക്കോ ബോബനാണ് ചിത്രം- ന്നാ താൻ കേസ് കൊട്.
53 ആം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ രേഖ എന്ന സിനിമയിലെ പ്രകടനത്തിനാണ് വിൻസിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്.
ചലച്ചിത്രകാരൻ ഗൗതം ഘോഷ് ചെയർമാൻ ജൂറിയാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. 39 ദിവസത്തെ വിധി നിർണ്ണയ പ്രക്രിയയാണ് പൂർത്തിയായത്.
ന്നാ താൻ കേസ് കൊട് ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും, അപ്പനിലെ അഭിനയത്തിന് അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടി. എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്.
മികച്ച ജനപ്രിയ ചിത്രമായി ന്നാ താൻ കേസ് കൊട് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകൻ ഷാഹി കബീറാണ്( ഇലവീഴാ പൂഞ്ചിറ), മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ.
Post Your Comments