പീഡിപ്പിച്ചാലും പച്ചമാംസം കടിച്ചുതുപ്പിയാലും പുലകുളി കഴിയുന്നതിന് മുൻപ് ജാമ്യത്തിലിറക്കി കുടപ്പിടിക്കാൻ ഏമ്മാന്മാരുള്ള രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിച്ചു ജീവിക്കാമെന്ന് ബിഗ് ബോസ് താരം ശാലിനി നായർ. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിലാണ് ശാലിനി നായരുടെ പ്രതികരണം.
കുറിപ്പ്
‘മണിപ്പൂരും മംഗലാപുരവും മണ്ണാർക്കാടും ഇന്ത്യയിൽ തന്നെ!! പീഡിപ്പിച്ചാലും പച്ചമാംസം കടിച്ചുതുപ്പിയാലും പുലകുളി കഴിയുന്നതിന് മുൻപ് ജാമ്യത്തിലിറക്കി കുടപ്പിടിക്കാൻ ഏമ്മാന്മാരുള്ള രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിച്ചു ജീവിക്കാം ഇനിയങ്ങോട്ടും!! കുറ്റവാളികളെ കയ്യൂക്കുള്ളവരാക്കി തീറ്റി പോറ്റാൻ പോന്ന നിയമസംഹിത!! പുല്ലും പുലയാട്ടും പെഴപ്പ് കേട്ട് ചാടി ചത്ത ചീമയും പത്തു മണി വാർത്തയിലെ ഒറ്റ വരിയായി തീരുന്ന രാജ്യത്ത് ഇനിയെന്ത് മാറ്റം വരാൻ!!
Post Your Comments