അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ജനങ്ങള്‍ നല്കുന്ന ആദരവിനെക്കുറിച്ച് സംവിധായകന് വിനയന്. സാധാരണക്കാരായ ജനങ്ങള്‍ നല്കുന്ന ആദരവിനോളം വരില്ല ഒരു ബഹുമതിയുമെന്ന് വിനയൻ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
‘സമയത്തേക്കാൾ വില സ്നേഹത്തിനു കൊടുത്ത ജനനായകന്റെ സമയരഥത്തിലുള്ള ഈ യാത്ര ചരിത്രത്തിൽ തന്നെ ഇടം നേടുകയാണ്. അധികാരം കൈയ്യിലില്ല, സഹിച്ച അപമാനങ്ങൾ ഏറെയാണ്… നിഷ്കരുണം തന്നെ തേജോവധം ചെയ്തവരെ പോലും പുഞ്ചിരി കൊണ്ട് നേരിട്ട മഹാനുഭാവാ… അങ്ങേയ്ക്ക് സാധാരണക്കാരായ ജനങ്ങൾ തന്ന ഈ ആദരവ്, ഈ നിഷ്കളങ്ക സ്നേഹം.. അതിനോളം വരില്ല ഒരു ബഹുമതിയും.. പക്ഷേ.. അതു കാണാൻ അങ്ങേയ്ക്ക് ആകില്ലല്ലോ…? മറ്റ് പൊതുപ്രവർത്തകർക്ക് മാതൃകയാകട്ടേ… ഈ OC യുടെ ഓർമ്മകൾ…’, വിനയന് കുറിച്ചു.
Post Your Comments