
മലയാള പ്രേക്ഷകരും തെലുങ്ക് പ്രേക്ഷകരും ഏറെ കാലമായി കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ ദി റൂൾ.
ആദ്യഭാഗമായ പുഷ്പ ദി റൈസ് വമ്പൻ വിജയമായി തീർന്നിരുന്നു, അല്ലു അർജുൻ ചിത്രത്തിൽ നായകനൊപ്പം തന്നെ കൈയ്യടി നേടിയ കഥാപാത്രമായിരുന്നു ഫഹദിന്റെ ബൻവർ സിംങ് ഷെഖാവത്ത്.
വേറിട്ട ഗെറ്റപ്പും ലുക്കും തീക്ഷ്ണമായ നോട്ടവും ഫദദിനെ സൂപ്പർ ഹിറ്റാക്കി മാറ്റിയിരുന്നു. അടുത്ത ഭാഗം വരുമ്പോഴും ഫഹദ് വമ്പൻ പ്രതിഫലമാണ് വാങ്ങിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
വില്ലനായെത്താൻ 6 കോടിയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് വാർത്തകൾ. പുഷ്പയും ഷെഖാവത്തും നേർക്കുനേർ വരുന്ന പോരാട്ട രംഗങ്ങളും, കോമ്പിനേഷൻ സീനുകളും രണ്ടാം ഭാഗത്തിൽ യഥേഷ്ടമുണ്ടെന്നാണ് റിപ്പോർട്ടുകൾ. തെലുങ്കിലും ഫഹദിന് വൻ സ്വീകാര്യതയാണുള്ളത്.
Post Your Comments