മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിച്ച വീഡിയോ പുറത്ത് വന്നതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികളെ വെറുതെ വിടരുത്, പരമാവധി ശിക്ഷ നൽകണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ.
ഈ ക്രൂരതക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്നത്. “മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമം കണ്ട് നടുങ്ങി, കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് കരുതുന്നു.”.
നിമിഷ നേരം കൊണ്ടാണ് അക്ഷയ് കുമാറിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അതേ സമയം പ്രതികളെ വെറുതെ വിടരുതെന്നും അർഹമായ ശിക്ഷ നൽകണമെന്നുമാണ് ആവശ്യം ഉയരുന്നത്.
Post Your Comments