വിവാദപരമായ വസ്ത്ര ശൈലി കൊണ്ടും, വാക്കുകൾ കൊണ്ടും ട്രോളുകളിൽ നിറയുകയും പരിഹാസങ്ങൾക്ക് വിധേയ ആകുകയും ചെയ്യുന്ന സെലിബ്രിറ്റിയാണ് ഉർഫി ജാവേദ്.
കേബിൾ, നെറ്റ്, ഭക്ഷണ സാധനങ്ങൾ, എന്നിങ്ങനെ കയ്യിൽ കിട്ടുന്നതെന്തും താരം വസ്ത്രമാക്കും.
എന്നാൽ അടുത്തിടെ തനിക്ക് പറ്റിയ അബദ്ധം സങ്കടത്തോടെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏറെ നാളായി കണ്ണിന് താഴെയുള്ള കറുപ്പ് നിറത്തെക്കുറിച്ച് പരിഹാസം ഏൽക്കേണ്ടി വന്നുവെന്നും അത് തന്റെ ആത്മവിശ്വാസത്തെ വരെ ബാധിച്ചിരുന്നുവെന്നുമാണ് താരം പറയുന്നത്.
അണ്ടർ ഐ ഫില്ലർ ട്രീറ്റ്മെന്റിന് വിധേയയായെന്നും പരിഹാസം സഹിക്കാൻ കഴിയാതെയാണ് സർജറി നടത്തിയെതെന്നും ഉർഫി പറഞ്ഞു. എന്നാൽ സർജറി ഫെയിൽ ആയെന്നും മേക്കപ്പിന് പോലും മറക്കാൻ കഴിയാത്ത തരത്തിലുള്ള പാടുകളാണ് വന്നതെന്നും ഉർഫി പറഞ്ഞു.
Post Your Comments