മലയാളികളുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. താരത്തിന്റെ സ്വകാര്യ ജീവിതം വാര്‍ത്തകളില്‍ പലപ്പോഴും ഇടം നേടാറുണ്ട്. അമൃതയ്ക്കും ഗോപി സുന്ദറിനും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ടോ എന്ന ചർച്ചയിലാണ് സോഷ്യല്‍ മീഡിയ ഇപ്പോൾ.
ഒരുമിച്ച് ജീവിതം ആരംഭിച്ച വാര്‍ത്ത പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റ് ഇരുവരുടെയും അക്കൗണ്ടിൽ നിന്നും ഡിലീറ്റ് ചെയ്തതാണ് ചർച്ചകൾക്ക് കാരണം. എന്തുകൊണ്ടാണ് താരങ്ങള്‍ പോസ്റ്റ് പിന്‍വലിച്ചതെന്ന് വ്യക്തമായിട്ടില്ല. കൂടാതെ, ഗോപി സുന്ദര്‍ അമൃതയെ അണ്‍ഫോളോ ചെയ്തതും വേര്‍ പിരിയല്‍ സംശയങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്.
read also: പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന, ‘കിർക്കൻ’; ചിത്രത്തിലെ ആദ്യ ഗാനം റിലീസായി
ഇപ്പോഴിതാ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഗോപി സുന്ദറും അമൃതയും ഒരുമിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം ഇരുവരും നേരിട്ടപ്പോൾ വൈറലായി മാറിയ കുറിപ്പാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. അന്ന് ഈ കുറിപ്പ് അമൃതയും സഹോദരി അഭിരാമിയുമൊക്കെ പങ്കുവെക്കുകയും ചെയ്തിരുന്നതാണ്.
പച്ച മലയാളത്തില്‍ പറഞ്ഞാല്‍ എന്തൊക്കെ ഇല്ലാ വചനങ്ങള്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പ്രചരിപ്പിച്ചിട്ടും അമൃത ആരെയെങ്കിലും കുറ്റപ്പെടുത്തിയിട്ടുണ്ടോ? അവളുടെ നിശബ്ദത ഇനിയും ഇല്ലാക്കഥകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കാനുള്ള ലൈസന്‍സായി കാണരുതെന്നാണ് കുറിപ്പില്‍ പറയുന്നത്.
‘പച്ചമലയാളത്തിൽ പറഞ്ഞാൽ, എന്തൊക്കെ ഇല്ലാ വചനങ്ങൾ തന്റെ സ്വകാര്യജീവിതത്തെ കുറിച്ച് പ്രചരിപ്പിച്ചിട്ടും അമൃത ആരെയെങ്കിലും കുറ്റപ്പെടുത്തിയിട്ടുണ്ടോ. അവളുടെ നിശബ്ദത ഇനിയും ഇല്ലാക്കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന ലൈസൻസ് ആയി കാണരുത്. എവിടെയോ ഒളിച്ചിരുന്ന് കീ ബോർഡിൽ കപട വിപ്ലവം തീർക്കുന്ന സോഷ്യൽ മീഡിയ ദുഷ്പ്രഭുക്കന്മാരെ നിങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് ഒന്ന് നോക്കൂ. റീച്ച് കിട്ടാൻ വേണ്ടി നിങ്ങളുടെ കുടുംബത്തിലെ ആരെയെങ്കിലും ആണ് ഇത്തരമൊരു കടന്നാക്രമണം നടത്തുന്നതെങ്കിൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? ദൈവത്തെ ഓർത്ത് മനുഷ്യത്വം കാണിക്കൂ’ അമൃത ഫാൻ പേജിലൂടെ പുറത്തുവന്ന ഒരു കുറിപ്പിൽ പറയുന്നു.
Post Your Comments