ഇന്ന് വിടവാങ്ങിയ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.
അർബുദ ബാധിതനായ ശേഷം ബാംഗ്ലൂരിൽ ഏറെക്കാലമായി ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി സർ, കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാക്കന്മാരിൽ മുൻപന്തിയിൽ ഉള്ള വ്യക്തി.
പൊതു ജീവിതത്തിലും വ്യക്തിജീവിതത്തിലും നിസ്വാർഥതയുടെ പര്യായം എന്ന് നിസ്സംശയം പറയാവുന്ന വ്യക്തിത്വം. കേരള ജനതയ്ക്കും വ്യക്തിപരമായി എനിക്കും സംഭവിച്ച തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണം. ഈ വേർപാടിന്റെ വേദനയിൽ ആ കുടുംബത്തോടൊപ്പം ഞാനും എന്റെ കുടുംബവും പ്രാർഥനയിൽ പങ്കു ചേരുന്നുവെന്നാണ് നടൻ കുഞ്ചാക്കോ ബോബൻ കുറിച്ചത്.
കുറിപ്പ് വായിക്കാം
ഉമ്മൻ ചാണ്ടി സർ, കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാക്കന്മാരിൽ മുൻപന്തിയിൽ ഉള്ള വ്യക്തി.
പൊതു ജീവിതത്തിലും വ്യക്തിജീവിതത്തിലും നിസ്വാർഥതയുടെ പര്യായം എന്ന് നിസ്സംശയം പറയാവുന്ന വ്യക്തിത്വം. കേരള ജനതയ്ക്കും വ്യക്തിപരമായി എനിക്കും സംഭവിച്ച തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണം.
ഈ വേർപാടിന്റെ വേദനയിൽ ആ കുടുംബത്തോടൊപ്പം ഞാനും എന്റെ കുടുംബവും പ്രാർഥനയിൽ പങ്കു ചേരുന്നു.
Post Your Comments