GeneralLatest NewsMollywoodNEWSWOODs

അപര്‍ണ ഒരു ദിവസം മുഴുവൻ കാത്തിരുന്നു, അദ്ദേഹം എത്തിയില്ല: ‘പദ്മിനി’യുടെ നിര്‍മ്മാതാവ്

സിനിമയിലെ ഉന്നത താരങ്ങള്‍ വരെ പ്രൊമോഷന്‍ വര്‍ക്കിന് ഓടി നടക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം എന്താണ് പ്രശ്നം?

അപർണ്ണയും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിൽ എത്തിയ ‘പദ്മിനി’ സിനിമയുടെ നിര്‍മ്മാതാവ് സുവിന്‍ കെ വര്‍ക്കി പ്രമോഷൻ വർക്കുകളിൽ നിന്നും നടൻ കുഞ്ചാക്കോ ബോബൻ മാറി നിൽക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രണ്ടര കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും താരം പ്രമോഷന്‍ പരിപാടികള്‍ക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് നിര്‍മ്മാതാവ് രംഗത്തെത്തിയത്.

read also: കൂള്‍ ഡ്രിംഗ്‌സില്‍ മയക്കുമരുന്ന് കലക്കി തന്നു, ചെറുതായി തല കറങ്ങുന്നത് പോലെ തോന്നി: നടിയുടെ വെളിപ്പെടുത്തൽ

നിര്‍മ്മാതാവ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചത് ഇങ്ങനെ,

‘സംവിധായകൻ സെന്ന ഹെഗ്ഡെയും അപര്‍ണ ബാലമുരളിയും നൂറ് ശതമാനം ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. അപര്‍ണ ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം ആറുമണി വരെ ക്രൗണ്‍ പ്ലാസയില്‍ പ്രൊമോഷന്‍ വര്‍ക്കുകള്‍ക്കായി കാത്തിരുന്നു. അദ്ദേഹം എത്തിയില്ല. സെല്‍ഫ് റെസ്പെക്ട് പോലും കിട്ടാതെ വരുമ്പോഴാണ് ആളുകള്‍ വിവരം പുറത്തുപറയാന്‍ നിര്‍ബന്ധിതരാകുന്നത്. ഞാനിത് പറഞ്ഞതോടെ എല്ലാവരുടെയും കണ്ണിലെ കരടായി. ഇന്‍ഡസ്ട്രിയിലെ പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. പേടി കാരണം ആരും പുറത്തു പറയുന്നില്ലെന്നേയുള്ളൂ. മലയാള സിനിമയിലെ ഉന്നത താരങ്ങള്‍ വരെ പ്രൊമോഷന്‍ വര്‍ക്കിന് ഓടി നടക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം എന്താണ് പ്രശ്നം? അദ്ദേഹം പറയുന്ന പ്രൊഡക്ഷന്‍ ഹൗസ്, ഡിസ്ട്രിബ്യൂട്ടര്‍ ചെയ്യുന്ന പടങ്ങളോട് അദ്ദേഹം എല്ലാ രീതിയിലും സഹകരിക്കും. അല്ലാത്ത പടങ്ങളുടെ അവസ്ഥ ഇതാണ്’ – നിർമ്മാതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button