ടെലിവിഷന്‍ രംഗത്തെ മിന്നും താരമായ രത്തന്‍ രാജ്പുത് പങ്കുവച്ച കാസ്റ്റിംഗ് കൗച്ച് അനുഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആജ് തക്കിന് നല്കിയ അഭിമുഖത്തിലാണ് രത്തന്റെ തുറന്നു പറച്ചില്. ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ സുഹൃത്തിനേയും കൂട്ടി പോയപ്പോഴുണ്ടായ ദുരനുഭവമാണ് താരം വെളിപ്പെടുത്തിയത്. ഓഡിഷന് സംവിധായകന് ഉണ്ടായിരുന്നില്ലെന്നും രത്തന്‍ പറയുന്നു.
‘ഞാന്‍ ഓഡിഷനു എത്തി. പക്ഷെ അവിടെ സംവിധായകന് ഉണ്ടായിരുന്നില്ല. ഒരു കോ-ഓര്‍ഡിനേറ്ററാണ് എന്റെ ഓഡിഷന് നടത്തിയത്. ‘മാഡം നിങ്ങള്‍ നന്നായി ചെയ്തു, സാര്‍ നിങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്, നിങ്ങള്‍ തന്നെയായിരിക്കും എന്ന് അയാള്‍ പറഞ്ഞു. ഞാന്‍ ഓക്കെ എന്ന് മാത്രം പറഞ്ഞു. അതിനു പിന്നാലെ അവര്‍ ഞങ്ങള്‍ക്ക് കൂള്‍ ഡ്രിംഗ്സ് വേണമോ എന്ന് ചോദിച്ചു. നിര്‍ബന്ധത്തിന് വഴങ്ങി ഞങ്ങള്‍ കുറച്ച് കുടിച്ചു. അടുത്തൊരു ഓഡിഷന് വിളിക്കാമെന്ന് അവര്‍ പറഞ്ഞു. ഞാനും സുഹൃത്തും തിരിച്ച് വീട്ടിലേക്ക് പോന്നു. പക്ഷെ പിന്നീട് എനിക്ക് ചെറുതായി തല കറങ്ങുന്നത് പോലെ തോന്നി. അപ്പോഴാണ് ഡ്രിംഗ്സില്‍ എന്തെങ്കിലും കലക്കിയിട്ടുണ്ടാകുമോ എന്ന് ഞാന്‍ ചിന്തിച്ചത്’- രത്തന്‍ പറയുന്നത്. ഇതിന് ശേഷം താന്‍ തിരികെ അവിടേക്ക് പോയില്ലെന്നും ആ തിരക്കഥയോട് നോ പറഞ്ഞുവെന്നും രത്തന്‍ കൂട്ടിച്ചേർത്തു.
രാവണ്‍, അഗല ജനം, രത്തന്‍ കി രിഷ്ത തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ രത്തന്‍ 2017 ല്‍ തന്റെ അച്ഛന്റെ മരണത്തോടെയാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നത്.
Post Your Comments