GeneralLatest NewsMollywoodNEWSWOODs

‘ലോക്ക് ആയി ഗയ്‌സ്’: വിവാഹം ജനുവരി 17ന്, വിശേഷങ്ങള്‍ പങ്കുവച്ച് ഭാഗ്യ സുരേഷ്

വിവാഹ റിസപ്ഷന്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ചാകും നടക്കുക

മലയാളത്തിന്റെ പ്രിയനടനാണ് സുരേഷ് ഗോപി. താരത്തിന്റെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് മോഹന്‍ ആണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ‘ലോക്ക് ആയി ഗയ്‌സ്’ എന്നായിരുന്നു ഭാഗ്യയുമൊത്തുള്ള ചിത്രം പങ്കുവച്ച് ശ്രേയസ് കുറിച്ചത്. ഈ പോസ്റ്റ് ഭാഗ്യയും പങ്കുവച്ചിട്ടുണ്ട്.

വിവാഹം ജനുവരി 17ന് ഗുരുവായൂരില്‍ വച്ച് നടക്കും. റിസപ്ഷന്‍ ജനുവരി 20നും. വിവാഹ റിസപ്ഷന്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ചാകും നടക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

read also: സേതുമാധവനെക്കാള്‍ രോഷം കൊണ്ട് കീരിക്കാടനെ കൊല്ലാൻ നില്‍ക്കുന്ന ‘കലിപ്പന്‍’: പോസ്റ്റ് ചർച്ചയാകുന്നു

ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍നിന്നും ബിരുദം പൂർത്തിയാക്കിയ ഭാഗ്യ സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ്. ഗോകുല്‍, മാധവ്, ഭാവ്‌നി തുടങ്ങിയവർ സഹോദരങ്ങൾ

shortlink

Related Articles

Post Your Comments


Back to top button