ഗായിക അമൃത സുരേഷും സംഗീത സംവിധായകന് ഗോപി സുന്ദറും വേര്‍പിരിയുന്നതായി സോഷ്യൽ മീഡിയയിൽ റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും എന്നും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും തങ്ങള്‍ ഒന്നായതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ തങ്ങള്‍ പ്രണയത്തിലാണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ഇവരുടെ പേജിൽ ഇല്ല.
read also: സ്വരം: ശരവണം എന്ന നോവലിനെ ആസ്പദമാക്കിയൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
ഗോപി സുന്ദറിന്റെ ഇന്‍സ്റ്റഗ്രാം, എഫ്ബി പേജുകളില്‍ നിന്നും അമൃതയുടെയും ഇന്‍സ്റ്റഗ്രാം, എഫ്ബി പേജുകളില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. 2022 മെയ് മാസം 26ന് ആയിരുന്നു ജീവിതത്തില്‍ തങ്ങള്‍ ഒന്നിക്കുന്നു എന്ന് ഗോപി സുന്ദറും അമൃതയും ആരാധകരെ അറിയിച്ചത്.
‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്നായിരുന്നു ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പം ഇരുവരും കുറിച്ചത്. എന്നാല്‍ ഈ പോസ്റ്റ് ഇവരുടെ പേജുകളിൽ ഇപ്പോഴില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് ഇരുവരും വേർപിരിയുന്നുവെന്ന ചർച്ചകൾ സജീവമാകുന്നത്.
Post Your Comments