സംഗീത പ്രേമികളുടെ പ്രിയ താരമാണ് കെജെ യേശുദാസ്. ഇദ്ദേഹത്തെ കുടുംബത്തിനൊപ്പം സന്ദർശിച്ചിരിയ്‌ക്കുകയാണ് പ്രിയ ഗായകൻ എംജി ശ്രീകുമാർ. അമേരിക്കയിലെ വസതിയില്‍ എത്തി യേശുദാസുമായി കൂടിക്കാഴ്ച നടത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറൽ.
എംജി ശ്രീകുമാറിനൊപ്പം ഭാര്യ ലേഖയും ഉണ്ടായിരുന്നു. മൂന്ന് മണിക്കൂറോളം സംഗീതത്തെ കുറിച്ച് മാത്രമായി സംസാരിച്ചുവെന്ന് എംജി ശ്രീകുമാര്‍ ചിത്രത്തോടൊപ്പം കുറിച്ചു.
എംജി ശ്രീകുമാറിന്റെ വാക്കുകള്‍.
‘ ധന്യമാം നിമിഷങ്ങള്‍. അമേരിക്കയില്‍ ദാസേട്ടന്റെ വീട്ടില്‍ ഏകദേശം മൂന്ന് മണിക്കൂറോളം സംഗീതത്തെ കുറിച്ച് മാത്രം സംസാരിച്ചു. എന്റെ അച്ഛൻ മലബാര്‍ ഗോപാലൻ നായരും, ദാസേട്ടന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫ് സാറും, സമകാലീനരും ഒരുമിച്ച് നാടകത്തില്‍ പാടി അഭിനയിച്ചവരും ആയിരുന്നു. അങ്ങനെ കുടുംബവുമായുള്ള ബന്ധം. ഒപ്പം പ്രഭ ചേച്ചിയും, ലേഖയും. ലവ് യൂ ദാസേട്ടാ.’
Post Your Comments