താരങ്ങളുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ആരാധക ശ്രദ്ധ നേടുന്നത് നടൻ ദിലീപിന്റെ ഒരു അഭിമുഖമാണ്. പഠിക്കാന്‍ മോശമായിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് തന്റെ എസ്എസ്എല്‍സി മാർക്കുൾപ്പെടെ വെളിപ്പെടുത്തിയിരിക്കുകയാണ് ദിലീപ് .
‘എസ്എസ്എല്‍സിക്ക് അന്ന് ഫസ്റ്റ് ക്ലാസാണ് ഡിസ്റ്റിങ്ഷൻ ഒന്നുമല്ല. എനിക്ക് എസ്എസ്എല്‍സിക്ക് 419 മാര്‍ക്കുണ്ടായിരുന്നു. അന്ന് 360 മതി ഫസ്റ്റ് ക്ലാസിന്. മണ്ടനാണെന്ന് വിചാരിച്ചോ…?. ഞാൻ ബിഎ പാസായ ഒരാളാണ്. റെസ്പെക്ട് ചെയ്യൂ… കുറച്ചൊക്കെ. മണ്ടത്തരം അഭിനയിക്കും അത് വേറെ വിഷയമാണെന്നും’ ബിഹൈൻഡ് വുഡ്സിന്റെ ഫാൻസ് മീറ്റിൽ തമാശ രൂപത്തില്‍ ദിലീപ് പറഞ്ഞു.
read also: അമ്മയുടെ വഴിയേ മകളും സിനിമയിലേക്കോ?, വൈറലായി താരപുത്രിയുടെ ചിത്രങ്ങൾ
ദിലീപ് പഠനത്തില്‍ പിന്നോട്ടായിരുന്നുവെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ പറഞ്ഞതായി കേട്ടിട്ടുണ്ടെന്ന് അവതാരക പറഞ്ഞപ്പോൾ ദിലീപിന്റെ മറുപടി ഇങ്ങനെ, ‘ഞാൻ പഠിക്കാൻ പിറകോട്ടാണെന്ന് നാദിര്‍ഷ പറഞ്ഞിട്ടുണ്ടെങ്കില്‍ അവന്റെ കൂട്ടത്തില്‍ എന്നെ കൂടി ചേര്‍ക്കാൻ വേണ്ടി പറഞ്ഞതായിരിക്കണം. കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ മുതലാണ് മിമിക്രിയിലേക്ക് തിരിഞ്ഞത്. മഹാരാജാസ് കോളേജിലാണ് പഠിച്ചത്. മൂന്ന് വര്‍ഷം അവിടെ ഉണ്ടായിരുന്നു. പക്ഷെ മൂന്ന് ക്ലാസിലെ കയറിയിട്ടുള്ളു. ഒരു ക്ലാസില്‍ നിന്നും സാര്‍ പുറത്താക്കുകയും ചെയ്തു. വല്ലപ്പോഴും മാത്രം വരുന്നൂ എന്നതുകൊണ്ട് ഞാൻ ആ ക്ലാസിലെ സ്റ്റുഡന്റാണെന്ന് സാറിന് മനസിലായില്ല. ഫുള്‍ടൈം പ്രോഗ്രാമിന് പോവുകയായിരുന്നു. പിന്നീട് അധ്യാപകര്‍ അറ്റന്റൻസൊക്കെ തന്ന് സഹായിച്ചതുകൊണ്ട് പരീക്ഷ എഴുതി’- ദിലീപ് പറഞ്ഞു.
Post Your Comments