മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി, ഗായികയും അഭിനേത്രിയും നല്ലൊരു അവതാരകയുമാണ് താരം.
തന്റെ ജീവിതത്തിലെ ഏറെ വിഷമിപ്പിച്ചൊരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. അന്ന് ഫോണിലൂടെ ആ ആൾ ഇനി ഇല്ലെന്ന് കേട്ടപ്പോൾ വീണുപോയെന്നാണ് താരം പറയുന്നത്.
തന്റെ അച്ഛന്റെ വിയോഗ വാർത്തയാണ് അന്ന് കേട്ടതെന്നും റിമി. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ വാർത്തയായിരുന്നു അതെന്നും താരം.
ഇടപ്പള്ളി പള്ളിയിൽ കൂർബാന കഴിഞ്ഞു വരുമ്പോഴായിരുന്നു ഒരു ഫോൺ വന്നത്. മമ്മിയുടെ ഫോണിൽ നിന്നാണ് കാൾ വന്നത്, പപ്പ ആശുപത്രിയിൽ ആണെന്ന്.
ഒരു അസുഖവും ഉള്ള ആളായിരുന്നില്ല, പെട്ടെന്ന് മറ്റൊരു കാൾ കൂടി വന്നു, പപ്പ ഈസ് നോ മോർ എന്ന് കേട്ടതും താൻ തളർന്ന് വീണുപോയെന്ന് റിമി പറയുന്നു. 2014 ലായിരുന്നു റിമിയുടെ പിതാവും സൈനികനുമായിരുന്ന പാല മുളയ്ക്കൽ ടോമിൻ ജോസ് അന്തരിച്ചത്.
Post Your Comments