CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

വിജയ് സേതുപതിയുടെ 50-ാം ചിത്രം ‘മഹാരാജ’: ടൈറ്റിൽ പോസ്റ്റർ പുറത്ത്

ചെന്നൈ: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘മഹാരാജ’ എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. പാഷൻ സ്റ്റുഡിയോസും ദി റൂട്ടും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഥിലന്‍ സാമിനാഥന്‍ ആണ് സംവിധാനം.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ ക്രൈമിന്‍റെയും തില്ലറിന്‍റെയും ഘടകങ്ങള്‍ ഉണ്ടായിരിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കാന്താര ഉൾപ്പെടെ ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ബി അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

അവന്റെ അമ്മയുടെ മണമുള്ള കുഞ്ഞു തുണി കൂടെ വച്ചാലവൻ കരയില്ലത്രേ: സോഷ്യൽ മീഡിയയിൽ നൊമ്പരമുണർത്തി കുറിപ്പ്

നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും സംഗീതം നൽകിയത് അജനീഷ് ആയിരുന്നു. നിഥിലന്‍ സാമിനാഥനും റാം മുരളിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍‌ ഒരുക്കുന്നത്. സ്റ്റണ്ട് അനില്‍ അരസ്, മേക്കപ്പ് എ ആര്‍ അബ്ദുള്‍ റസാഖ്, വസ്ത്രാലങ്കാരം ദിനേശ് മനോഹരന്‍, സ്റ്റില്‍സ് ആകാശ് ബാലാജി.

മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ എന്നീ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ ഫിലോമിൻ രാജ് ആണ് മഹാരാജയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ലവ് ടുഡേ, വിലങ്ങ് വെബ് സീരീസ് തുടങ്ങിയ വർക്കുകളിലൂടെ ശ്രദ്ധേയനായ ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അയ്യർക്കൈ, പേരന്മൈ, മദ്രാസപട്ടണം തുടങ്ങി നിരവധി സിനിമകളുടെ മാന്ത്രിക സെറ്റ് വർക്കുകൾക്ക് പിന്നിൽ പ്രവർത്തിച്ച ശെൽവകുറാണ് പ്രൊജക്റ്റ് ഡിസൈനർ. പിആർഒ: പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button