CinemaLatest NewsMollywoodWOODs

അച്ഛൻ വിളിച്ചാൽ നമ്മളിനി ഫോൺ എടുക്കണ്ട: മകൾ മഹാലക്ഷ്മി കാവ്യയോട് പറഞ്ഞത്

രണ്ട് തവണ ഫോണിൽ വിളിച്ചപ്പോൾ താൻ ഷൂട്ടിംങ് കഴിഞ്ഞ് ഉറങ്ങിയതിനാൽ കോൾ എടുക്കാൻ പറ്റിയില്ല

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ദിലീപും കാവ്യയുടേതും. വിവാഹത്തിന് ശേഷം സിനിമാ ജീവിതത്തിന് ഇടവേള നൽകി വീട്ടമ്മയായി തുടരുകയാണ് നടി കാവ്യയിപ്പോൾ.

മകൾ മഹാലക്ഷ്മിയെക്കുറിച്ച് വാചാലനായി നടൻ ദിലീപ്. മകൾ മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ചാണ് താരം പറയുന്നത്.

താര ദമ്പതികളുടെ മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും അപൂർവ്വമായേ പൊതു വേദികളിൽ വരാറുള്ളൂ. മഹാലക്ഷ്മിയും കാവ്യയും ഇപ്പോൾ ചെന്നൈയിലാണ് താമസം.

മകളെ ആദ്യമായി സ്കൂളിൽ വിടുന്നതിന്റെ വീഡിയോ അടക്കം താരങ്ങൾ പങ്കുവച്ചിരുന്നു. മഹാലക്ഷ്മിയുടെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

യുകെജിക്കാരിയായ മകൾ തന്നെ രണ്ട് തവണ ഫോണിൽ വിളിച്ചപ്പോൾ താൻ ഷൂട്ടിംങ് കഴിഞ്ഞ് ഉറങ്ങിയതിനാൽ കോൾ എടുക്കാൻ പറ്റിയില്ല, ദേഷ്യം വന്ന മകൾ വാട്സാപ്പിൽ, അച്ഛനെ രണ്ട് തവണ വിളിച്ചു, ഇനി വിളിക്കില്ല, ഞാൻ പോവാ എന്ന് അയച്ചിരിക്കുന്നു.

എന്നിട്ട് കാവ്യയോട് ഇനി അച്ഛൻ വിളിച്ചാൽ നമ്മൾ എടുക്കരുത്, അതേ നമുക്ക് ചെയ്യാൻ കഴിയൂ എന്നും പറഞ്ഞുവെന്നാണ് താരം പറയുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button