CinemaLatest News

സിനിമാ ടൂറിസം പദ്ധതിയുമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്; പിന്തുണ അറിയിച്ച് മണിരത്നവും

മന്ത്രി പിഎ റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് പിന്തുണ അറിയിച്ചത്

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി പ്രശസ്ത സംവിധായകൻ മണിരത്നം രം​ഗത്ത്.

ടൂറിസം മന്ത്രി പിഎ റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് പിന്തുണ അറിയിച്ചത്.

പ്രശസ്ത സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകൾ നിലനിർത്തി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പരിപാടിയാണിത്.

മണിരത്നത്തിന്റെ ബോംബെ എന്ന ചിത്രം ഷൂട്ട് ചെയ്ത ബേക്കൽ കോട്ടയെ പദ്ധതിയിൽ ഉൾപ്പെടുത്തി. അതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാമെന്നും സംവിധായകൻ മണി രത്നം ഉറപ്പ് നൽകി.

 

shortlink

Related Articles

Post Your Comments


Back to top button